Saturday, August 20, 2011

കഥയിലെ രാജാവ് ഇതാ ഇവിടെ

2009 ആഗസ്റ്റ് 23 ന് പ്രൊഫ:രവിചന്ദ്രന്‍ എനിക്ക് ഒരു ഈ മെയ്ല്‍ അയച്ചു. നാസ പുറത്തുവിട്ട ഏതാനും ചിത്രങ്ങള്‍ അതോടൊപ്പം ഉണ്ടാ യിരുന്നു. ചന്ദ്രനില്‍ ഇറങ്ങിയതായി കരുതപ്പെടുന്ന അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ ഉപേക്ഷിച്ച ലുണാര്‍ മൊഡ്യൂളിന്റെ താഴെ ഭാഗങ്ങളുടെ ഫോട്ടോയെന്ന് നാസ അവകാശപ്പെട്ട ചിത്രങ്ങളായിരുന്നു അവ.

LRO(Lunar Reconnaissance Orbitor) അടുത്ത കാലത്തെടുത്ത ഫോട്ടോകളാണിവയെന്നും അന്ന് അപ്പോളോ യാത്രികര്‍ ചന്ദ്രനിലിറങ്ങുക യും ലൂണാര്‍ മൊഡ്യൂളിന്റെ താഴ്ഭാഗം അവിടെ ഉപേക്ഷിക്കുകയും   ചെയ്തി ല്ലായിരുന്നുവെങ്കില്‍  LRO ക്യാമറക്ക് ലൂണാര്‍ മൊഡ്യൂളിന്റെ താഴ്ഭാഗം ചിത്രീകരിക്കാന്‍ സാധിക്കുമായിരുന്നോ എന്ന ധ്വനിയോടെ ഇതേപ്പറ്റി താങ്ക ളെന്തുപറയുന്നു എന്നാണ് ഈ മെയ്ലില്‍ ചോദിച്ചിരുന്നത്.

ചോദ്യം തികച്ചും ന്യായം. അതുകൊണ്ടു തന്നെ വളരെ ഗൌരവപൂര്‍വ്വം അദ്ദേഹം അയച്ചുതന്ന ഫോട്ടോകളിലേക്കു നോക്കി. ഒട്ടേറെ പ്രാവശ്യം ഫോട്ടോകള്‍ നോക്കിയെങ്കിലും അതില്‍ ലൂണാര്‍ മോഡ്യൂള്‍ എനിക്കു കാണാനായില്ല. അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ ഉപേക്ഷിച്ചുവെന്നു കരുത പ്പെടുന്ന ലൂണാര്‍ മൊഡ്യൂളിന്റെ  താഴ്ഭാഗം ഏതായാലും ഫോട്ടോയില്‍ ഉണ്ടായിരുന്നില്ല!
  
ഒരാള്‍ ആനയുടെ ഫോട്ടോ അയച്ചിട്ട് ഈ ‘ആനഫോട്ടോ’യെപ്പറ്റി താങ്കള്‍ എന്തു പറയുന്നു എന്നു ചോദിച്ചുവെന്നിരിക്കട്ടെ. ഫോട്ടോ നോക്കിയപ്പോള്‍ അതില്‍ ആനയില്ലെങ്കിലുളള അവസ്ഥ സങ്കല്‍പ്പിച്ചുനോക്കൂ! സമാനമായ സ്ഥിതിയാണ് പ്രൊഫ:രവിചന്ദ്രന്റെ മെയില്‍ !! ഏതായാലും തമാശക്കോ കബളിപ്പിക്കാനോ അദ്ദേഹം ഇങ്ങനെ ചെയ്യില്ലന്നുറപ്പായാരുന്നു. അതിനാല്‍ പിന്നെയെന്താണു വഴി? അദ്ദേഹത്തോടു തന്നെ ചോദിക്കാ മെന്നു വിചാരിച്ചു. 2009 സെപ്ത:1 ല്‍ മറുപടിയായി ഈ മെയില്‍ അയച്ചു. അതില്‍ ഒരൊറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു: "ഫോട്ടോകളില്‍ കണ്ടതെ ന്താണെന്നു താങ്കളൊന്നു വിവരിക്കാമോ?" കണ്ടതെന്താണെന്ന് അദ്ദേഹം  തന്നെ  വിവരിച്ചാല്‍ അതനുസരിച്ചു കുറേക്കൂടി സൂക്ഷിച്ചുനോക്കിയാലെങ്കിലും  വല്ലതിന്റെയും ചിത്രവും കാണാനായാലോ എന്ന പ്രതീക്ഷയിലാണ് അങ്ങനെ അന്വേഷിച്ചത്.

ഒരു ഭാഗത്ത് പ്രതീക്ഷയുണ്ടെങ്കിലും അതോടൊപ്പം വ്യാകുലമനസ്സായിരുന്നു എന്റേത്. ഒരാള്‍ Lunar Module( LM ) ന്റെ താഴ് ഭാഗത്തിന്റെ ചിത്രം അയച്ചിട്ട്  അതിലൊന്നും കാണാനാവുന്നില്ലെന്നു വന്നാല്‍ പ്രശ്നം ചിത്രത്തിന്റേതു മാത്രമാകണമെന്നില്ല, കണ്ണിന്റേതു കൂടെയാകാമല്ലോ. അതാണെ ങ്കില്‍ ഗുരുതരമാണുതാനും. അത്ര വലിയ പ്രായമൊന്നുമാകാത്ത എനിക്ക് അത്ര വലിയ കാഴ്ചക്കുറവു വന്നാല്‍ വ്യാകുലതയില്ലാതിരിക്കുമോ? എന്തായാ ലും കണ്ണു ഡോക്ടറെ കാണാന്‍ പുറപ്പെടും മുന്‍പ് മറ്റൊരു വഴി ഉചിതമായി തോന്നിയതുകൊണ്ടാണ് അദ്ദേഹത്തോടുതന്നെ ഇക്കാര്യം തിരക്കാമെന്നു വച്ചത്. പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ മറുപടിയെത്തി ! ഫോട്ടോകളില്‍ എന്താണുള്ളതെന്നു മനസ്സിലാകുന്നില്ല എന്നാണു പ്രൊഫ:രവിചന്ദ്രന്‍  (  6 Sept. email ) അറിയിച്ചത്! അതൊടെ മനസ്സമാധാനമായി. ഞാന്‍ ഫോട്ടോകള്‍ നോക്കിയപ്പോള്‍, ലൂണാര്‍ മൊഡ്യൂളിന്റെ താഴെ ഭാഗം കാണാതിരുന്നപോലെ  അദ്ദേഹം നോക്കിയപ്പോഴും ലൂണാര്‍ മൊഡ്യൂളിന്റെ താഴെ ഭാഗം  കണ്ടില്ല! അതോടെ പ്രശ്നം കാഴ്ചശക്തിയുടേതല്ലെന്നും ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂളിന്റെ താഴ് ഭാഗം ഇല്ലെന്നും ബോധ്യമായി.
  
മറ്റു പ്രശ്നങ്ങളെല്ലാം അപ്രത്യക്ഷമായെങ്കില്‍ ഗുരുതരമായ മറ്റൊന്ന് അവശേഷിച്ചു. ലൂണാര്‍ മോഡ്യൂളിന്റെ താഴെ ഭാഗം  ഇല്ലാത്ത ഫോട്ടോകള്‍ അയച്ചു തന്നിട്ട് അവ ലൂണാര്‍ മോഡ്യൂളിന്റെ ഫോട്ടോകളാണെന്നും അതു ചന്ദ്രയാത്രക്കു തെളിവാണെന്നും അതേപ്പറ്റി എന്തു പറയുന്നുവെന്നും പ്രൊഫ: രവിചന്ദ്രന്‍ ചോദിക്കുമോ? സാധ്യത കുറവാണെന്നു തന്നെ ഞാനും കരുതി. എങ്കില്‍ പിന്നെയെന്താണു സംഭവിച്ചത്?
  
യഥാര്‍ത്ഥത്തില്‍ എന്തു സംഭവിച്ചു എന്നു മനസ്സിലാക്കാന്‍ ഉതകുന്ന ഒരു കഥ അദ്ദേഹം തന്നെ പുനരാഖ്യാനം ചെയ്തതു താഴെ കൊടുക്കാം.:

" രണ്ടാംക്‌ളാസ്സിലെ പഴയ കേരളപാഠാവലിയിലെ ഒരു കഥ ആരും അത്രപെട്ടെന്ന് മറക്കാനിടയില്ല. ഒരിടത്ത് ആഡംബരപ്രിയനും ധൂര്‍ത്തനും ഭക്തകേസരിയുമായ ഒരു രാജാവുണ്ടായിരുന്നു എന്നുപറഞ്ഞുതന്നെ തുടങ്ങട്ടെ. അദ്ദേഹത്തെ കൗശലക്കാരായ രണ്ട് നെയ്ത്തുകാര്‍ രാജകീയമായി കബളിപ്പിച്ചതാണ് കഥയുടെ പ്രമേയം. രാജാവിന് ആഡംബര വസ്ത്രങ്ങളോട് വലിയ കമ്പമാണെന്ന് മനസ്സിലാക്കിയ നെയ്ത്തുകാര്‍ ലോകത്തെ ഏറ്റവും സവിശേഷമായ വസ്ത്രം നെയ്തുകൊടുക്കാമെന്ന വാഗ്ദാനവുമായി അദ്ദേഹത്തെ സമീപിച്ചു. ഒരൊറ്റ വ്യവസ്ഥ മാത്രം: ഉന്നതബുദ്ധിയും വിവേകവും ഉള്ളവര്‍ക്ക് മാത്രമേ സ്വര്‍ണ്ണനൂലില്‍ നെയ്‌തെടുക്കുന്ന ആ തിരുവസ്ത്രം കാണാനാവൂ. കേട്ടപ്പോള്‍ ആദ്യം പന്തികേട് തോന്നിയെങ്കിലും വിവരണം കേട്ട് രാജാവ് മോഹവിവശനായി.

എന്തുവന്നാലും ആ വസ്ത്രം തനിക്കുവേണം. വൈകിയില്ല, പിറ്റേന്നുമുതല്‍ പണിതുടങ്ങാന്‍ കല്‍പ്പനയായി. മാത്രമല്ല, ഇക്കാര്യം മാലോകരെല്ലാം അറിയാനായി വിളംബരവും ഏര്‍പ്പാടാക്കി. നെയ്ത്തുകാര്‍ സ്വര്‍ണ്ണനൂലും രാജകീയസമ്മാനങ്ങളും വാങ്ങി കരാറുറപ്പിച്ചു. ദിവസവും പണിശാലയിലെത്തി എന്തൊ ക്കെയോ ചെയ്യുന്നതായി അഭിനയിച്ചുവെങ്കിലും രാജകീയ സുഖ സൗകര്യങ്ങള്‍ ആസ്വദിച്ച്നടന്ന നെയ്ത്തുകാര്‍ പണിയൊന്നുമെടു ത്തിരുന്നില്ല. ആരെങ്കിലും പരിശോധിക്കാന്‍ ചെന്നാല്‍ ഇടയ്ക്കിടെ നൂല് വലിക്കുന്നതായും ഇഴചേര്‍ക്കുന്നതായും അഭിനയിക്കും. രാജാവില്‍ ഒരേസമയം സംശയവും അക്ഷമയും കുറുകി. വസ്ത്രം നെയ്യുന്നുണ്ടോ എന്നതു തന്നെയായിരുന്നു മുഖ്യ സംശയം. പണി പൂര്‍ത്തിയാക്കാനായി പലതവണ ആവശ്യപ്പെട്ടിട്ടും കുറേക്കൂടി ബാക്കിയുണ്ടെന്നായിരുന്നു നെയ്ത്തുകാരുടെ സ്ഥിരം മറുപടി.

സഹികെട്ട് ഒരുദിവസം രാജാവും മന്ത്രിമാരും നെയ്ത്തിന്റെ 'പുരോഗതി'വിലയിരുത്താനായി പണിശാലയിലെത്തി. അവിടെ വസ്ത്രമൊന്നും കാണാനായില്ലെങ്കിലും അങ്ങനെ പരസ്യമായി സമ്മതിക്കാന്‍ രാജാവിന് നാണക്കേട് തോന്നി. കൂടെയുണ്ടായിരു ന്ന മന്ത്രിമാരും സഭാംഗങ്ങളും 'മോശക്കാരാ'വാന്‍ തയ്യാറായി രുന്നില്ല. ആത്മവഞ്ചന നടത്തികൊണ്ടുതന്നെ നെയ്ത്തുകാരുടെ വാദം അവരും പിന്താങ്ങി. അതോടെ കൂടുതല്‍ ഫണ്ട് അനുവദി പ്പിക്കുന്ന കാര്യത്തിലും നെയ്ത്തുകാര്‍ വിജയംകണ്ടു. ആറാട്ടിന് തലേ ദിവസം വസ്ത്രം പൂര്‍ത്തിയാക്കിയാക്കണമെന്ന് അന്ത്യശാസനം നല്‍കിയാണ് രാജാവ് തിരിച്ചുപോയത്.

ആറാട്ടിന് തലേദിവസംതന്നെ വസ്ത്രം പൂര്‍ത്തിയായതായി നെയ്ത്തു കാര്‍ അറിയിച്ചു. രാജാവ്‌ പരിവാരസമേതം പണിശാലയിലെത്തി 'വസ്ത്രം'കണ്ട് ഇളിഭ്യരായി. വിശിഷ്ടമായ എന്തോ സാധനം എടുത്തുകൊടുക്കുന്ന രീതിയില്‍ നെയ്ത്തുകാര്‍ അഭിനയിച്ചു. തെല്ലൊ ന്ന് അമ്പരെന്നെങ്കിലും അമൂല്യനിധി ഏറ്റുവാങ്ങുന്ന ആദരവോടെ രാജാവ് വായുവില്‍നിന്നും ആ 'വസ്ത്രം' ഏറ്റുവാങ്ങി. നെയ്ത്തുകാര്‍ വിട്ടില്ല. അവര്‍ ധൈര്യസമേതം 'വസ്ത്ര'ത്തെ പുകഴ്ത്താന്‍ തുടങ്ങി. ഗതികെട്ട രാജാവിന്റെ മന്ത്രിമാരും പരിവാരവും ഒപ്പംകൂടി. അതോടെ അസാധാരണമായ ഒരു അപേക്ഷ നെയ്ത്തുകാര്‍ രാജാവിന്റെ മുന്നില്‍വെച്ചു. ''പ്രഭോ ഞങ്ങള്‍ ഇത്രയും കഷ്ടപ്പെട്ട് നെയ്ത ഈ വിശിഷ്ടവസ്ത്രം ധരിച്ചുവേണം അങ്ങ് നാളെ ആറാട്ട് ഘോഷയാത്ര നയിക്കാന്‍. അങ്ങയുടെ വസ്ത്രമഹിമ കണ്ട് അയല്‍ രാജാക്കന്‍മാര്‍ അസൂയപ്പെടട്ടെ''.

അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ രാജാവ് ദയനീയമായി മന്ത്രി മാരുടെ മുഖത്തുനോക്കി. നെയ്ത്തുകാര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നാ യി അവരും. പിറ്റേന്ന് സമയത്തുതന്നെ ആറാട്ട് തുടങ്ങി. രാജാ വ് ആബാലവൃന്ദം ജനവും നോക്കിനില്‍ക്കെ ഈ സവിശേഷ വസ്ത്രവും ധരിച്ച് ഉടവാളുമായി ഘോഷയാത്രയ്ക്ക് മുന്നില്‍! പൊന്നു തമ്പുരാനെ തൃക്കണ്‍ പാര്‍ത്ത പ്രജകള്‍ സ്തബദ്ധരായിപ്പോയി. പക്ഷെ ആരുമൊന്നും പറഞ്ഞില്ല. ചിലരാകട്ടെ ചിരിയടക്കാന്‍ പാടുപെട്ടു. മറ്റുചിലര്‍ വസ്ത്രത്തിന്റെ സവിശേഷതകള്‍ വര്‍ണ്ണിച്ച് തങ്ങളുടെ കേമത്തരം മറ്റുള്ളവരെ ബോധ്യപ്പെടുത്തി. കുറേക്കഴി ഞ്ഞപ്പോള്‍ കാര്യങ്ങള്‍ കുഴപ്പമില്ലെന്ന് രാജാവിനും തോന്നി. പക്ഷെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ഒരു ബാലന് മാത്രം സംഗതിയുടെ ഗൗരവവും 'വസ്ത്ര'ത്തിന്റെ ഗരിമയും പിടികിട്ടിയില്ല. ''അയ്യേ രാജാവിതാ ഉടുതുണിയില്ലാതെ പോകുന്നേ''എന്നവന്‍ വിളിച്ചുകൂവി.

സ്വയംവഞ്ചിച്ചും അന്യരെ കബളിപ്പിച്ചും വിചിത്രമായ ഗ്രഹണ ശേഷി അവകാശപ്പെട്ടും ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അവന്റെ നേരെ തിരിഞ്ഞു.
"

ഈ കഥയിലെ നെയ്ത്തുകാര്‍ വസ്ത്രം ഉണ്ടാക്കിയപോലെ നാസ ഏതാനും ഫോട്ടോകള്‍ പുറത്തിറക്കിയിട്ട് അതില്‍ ലൂണാര്‍ മോഡ്യൂളിന്റെ ഭാഗമാണുള്ളതെന്നു പറഞ്ഞു. ‘ശാസ്ത്രബോധമുള്ള’വര്‍ക്കേ അതൊക്കെ മനസ്സിലാക്കാനാവൂ എന്നും പ്രഖ്യാപിച്ചു. സ്വാഭാവികമായും ‘ശാസ്ത്രബോധ മുള്ള’ പ്രൊഫ:രവിചന്ദ്രന്‍ അതപ്പടി വിശ്വസിച്ചു. ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂളിന്റെ  ഭാഗങ്ങള്‍ കാണാതെ തന്നെ അതില്‍ ലൂണാര്‍ മൊഡ്യൂ ളിന്റെ ഭാഗങ്ങളുണ്ടെന്നു വിശ്വസിച്ചു! ഈ അന്ധവിശ്വാസത്തിന്റെ അടി സ്ഥാനത്തിലാണു ചിത്രങ്ങള്‍ എനിക്കയച്ചത്. പക്ഷേ, ഒരു കാര്യം വ്യക്തമായി .ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂള്‍ കണ്ടില്ലെങ്കിലും ലൂണാര്‍ മോഡ്യൂളിന്റെ ഫോട്ടോകളാണ് അവയെന്നു വിശ്വസിക്കുന്നത് ‘ആധുനിക ശാസ്ത്രമാണ്’! (പക്ഷേ, ദൈവത്തെ കാണാത്തതുകൊണ്ടു വിശ്വസി ക്കാനാവില്ല എന്നതും ഇവരുടെ തന്നെ ‘ആധുനിക ശാസ്ത്രമാണ്’!! (ലൂണാര്‍ മോഡ്യൂള്‍ ഫോട്ടോകളെപ്പറ്റി നാസ ശാസ്ത്രജ്ഞ Dr.Carle Peters , ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുമായി നടത്തിയ കത്തിടപാടുകളും വിശകലനങ്ങളും ഇവിടെ ഒഴിവാക്കുന്നു.)

    ഈ കത്തിടപാട് വിശദമാക്കാന്‍ കാരണം ചന്ദ്രയാത്രയെക്കുറിച്ചുള്ള പുതിയ പോസ്റ്റാണ്. നാസ ഫോട്ടോ പുറത്തിറക്കിയിട്ട് അതില്‍ ഒരു കറുത്ത പൊട്ടിട്ടശേഷം ഒരു ആരോ വരച്ച് ഇത് ആനയുടെ LRO ഫോട്ടോയാണ് എന്നു പറഞ്ഞാല്‍ ഫോട്ടോയില്‍ ആനയെ കണ്ടില്ലെങ്കിലും ശാസ്ത്രാന്ധ വിശ്വാസികള്‍ “ ദേ,  ആനയുടെ ഫോട്ടോ” എന്ന് ആര്‍ത്തുവിളിക്കും. നഗ്ന നായ രാജാവിന്റെ കാണാവസ്ത്രങ്ങളെ ചൊല്ലി പരിവാരങ്ങള്‍ ആര്‍ത്തുവിളി ച്ചതുപോലെ! ലേഖകന്‍ വിവരിച്ച പുതിയ ചിത്ര വിവരങ്ങള്‍ പരിശോധിക്കാം.

(1) ജപ്പാന്‍ ഏജന്‍സി എടുത്ത ചിത്രങ്ങളെപ്പറ്റിയുള്ള ലേഖകന്റെ ഈ വിവരണം നോക്കൂ:

"അപ്പോളോ യാത്ര സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ആവശ്യമുള്ളവര്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ദ്വിതീയസ്രോതസ്സില്‍ നിന്നുള്ള നിരവധി വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. 2008 ല്‍ ജപ്പാന്റെ ഏയ്‌റോ സ്‌പേസ് എകസ്‌പോളോറര്‍ ഏജന്‍സിയുടെ(Japan Aerospace Exploration Agency-JAXA) സെലീന്‍ (SELENE) ലൂണാര്‍ പ്രോബ് അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലങ്ങളുടെ രേഖാചിത്രങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2007 സെപ്റ്റമ്പര്‍ 14 നാണ് സെലീന്‍ വിക്ഷേപിക്കപ്പെട്ടത്. 
2008 സെലീന്‍-3 എടുത്ത ചിത്രത്തിന്റെ ത്രിമാന പുനാരവിഷ്‌ക്കാരമാണിത്(3D reconstruction image). സെലീനിലെ ചാന്ദ്രതലം ചിത്രീകരിക്കുന്ന ഉപരിതല ക്യാമറ ഉപയോഗിച്ച് ചന്ദ്രന്റെ ഭ്രമണണപഥത്തില്‍ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. 10 മീറ്ററായിരുന്നു ഈ ഉപരിതല ക്യാമറയുടെ റെസലൂഷന്‍ (3D terrain camera with a resolution of 10 metres). 
സെലീന്‍ ചന്ദ്രന് 100 കിലോമീറ്റര്‍ ഉയരത്തിലൂടെയാണ് ചന്ദ്രനെ ഭ്രമണം ചെയ്തത്. 2008 മേയില്‍ അപ്പോളോ-15 ലൂണാര്‍ മോഡ്യൂളിന്റെ എന്‍ജിന്‍ പുറപ്പെടുവിച്ച ബഹിര്‍ഗമനങ്ങള്‍ എന്‍ജിന് ചുറ്റുമുള്ള തറയില്‍ ഒരു 'പ്രഭാവവലയം' (halo)സൃഷ്ടിച്ചതും 2008 മേയില്‍ സെലീന്‍ എടുത്ത ചിത്രങ്ങളില്‍ പ്രകടമായിരുന്നു."

ഇനി ചിത്രത്തിലേക്കു നോക്കൂ. “ അപ്പോളോ-15 ലൂണാര്‍മോഡ്യൂളിന്റെ എന്‍ജിന്‍ പുറപ്പെടുവിച്ച ബഹിര്‍ഗമനങ്ങള്‍ എഞ്ചിന് ചുറ്റുമുള്ള തറയില്‍ ഒരു ‘പ്രഭാവലയം’ (halo) സൃഷ്ടിച്ചതും 2008 മേയില്‍ സെലീന്‍ എടുത്ത ചിത്രങ്ങളില്‍ പ്രകടമായിരുന്നു" എന്നാണു ലേഖകന്റെ വാദം. ഈ ചിത്ര ത്തില്‍ അത്തരം വല്ലതും പ്രകടമാണോ?  ഈ ചിത്രത്തില്‍ മാര്‍ക്കു ചെയ്ത ഭാഗത്തു മാത്രമല്ല മറ്റു പലയിടങ്ങളിലും അതേ വലിപ്പത്തിലും അതിലും ചെറുതും വലുതുമായ ‘പ്രഭാവലയ’ങ്ങള്‍ കാണാം . ഇത്തരം അനേകം ‘പ്രഭാവലയ’ങ്ങളില്‍ നിന്നും വ്യത്യ സ്തമായി അപ്പോളോ-15 ലൂണാര്‍ മോഡ്യൂളിന്റെ യാതൊരു ‘പ്രഭാ വലയ’വും  ഈ ചിത്രത്തിലില്ല എന്നതാണു  വസ്തുത. ഇവിടെയും കഥയിലെ രാജാവിനെയും പരിവാരങ്ങളേയും പോലെ ഇല്ലാത്ത “ അപ്പോ ളോ -15 ലൂണാര്‍ മൊഡ്യൂള്‍ പ്രഭാവലയം ” നീണാള്‍ വാഴട്ടെയെന്ന് ലേഖക നും ആര്‍ത്തുവിളിക്കുകയാണ്!

(2) അടുത്ത ചിത്രവിവരണം നോക്കൂ:

" 2009 നാസ വിക്ഷേപിച്ച ലൂണാര്‍ റെക്കണൈസെന്‍സ് ഓര്‍ബിറ്റര്‍ (Lunar Reconnaissance Orbiter) അപ്പോളോ 11,14,15,16,17 എന്നീ വാഹനങ്ങള്‍ ചെന്നിറങ്ങിയ സ്ഥലങ്ങളുടെ (Landing sites)കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ ഉപരിതല ക്യാമറ ഉപയോഗിച്ചെടുത്തിരുന്നു. ചെന്നിറങ്ങിയ സ്ഥത്തുനിന്നും ചാന്ദ്ര സഞ്ചാരികള്‍ പരീക്ഷണങ്ങള്‍ നടത്താനായി തങ്ങളുടെ ഉപകരണങ്ങള്‍ (equipment) നിരക്കി വലിച്ചുകൊണ്ടുപോയതിന്റെ പാടും ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്നുണ്ട്. ഓര്‍ബിറ്ററുടെ ഭ്രമണകോണ്‍, സൂര്യന്റെ നില, നിഴലുകള്‍ എന്നിവ മൂലം ലഭ്യമായ ചിത്രങ്ങള്‍ക്ക് പൂര്‍ണ്ണവ്യക്തതയില്ല. ഓര്‍ബിറ്റര്‍ അതിന്റെ ശരിയായ ഭ്രമണപഥത്തിലേക്ക് നീങ്ങുന്നതോടെ കുറേക്കൂടി മിഴിവുള്ള ചിത്രങ്ങള്‍ ലഭ്യമാകുമെന്നാണ് നാസയുടെ വാഗ്ദാനം."

വിവരണവും ചിത്രവും താരതമ്യപ്പെടുത്തുക.  ഏതെങ്കിലും തരത്തിലുള്ള “ ഉപകരണങ്ങള്‍ ( equipment )നിരക്കിവലിച്ചുകൊണ്ടു പോയ തിന്റെ പാട്” ഈ ചിത്രത്തിലില്ല. ചിത്രത്തിന്റെ അടിക്കുറിപ്പില്‍ “path created footsteps and dragging of equipments”എന്നു കാണാം. ആര്‍ക്കെങ്കിലും ചെരുപ്പടയാളങ്ങള്‍ കാണാനാവുന്നുണ്ടോ ? ഇതൊന്നും കാണാനാവുന്നില്ലെങ്കിലും ഈ ചിത്രത്തിലെ പാടുകള്‍ “ചാന്ദ്രസഞ്ചാരികള്‍ പരീക്ഷണങ്ങള്‍ നടത്താനായി തങ്ങളുടെ ഉപകരണങ്ങള്‍ നിരക്കി വലിച്ചുകൊണ്ടുപോയ പാടും” അവരുടെ കാലടി പ്പാടുകളുമാണീ കാണുന്നതെന്ന് കഥയിലെ രാജാവിനെയും പരിവാരങ്ങ ളെയും പോലെ നിങ്ങളും വിശ്വസിക്കണമെന്നാണ് ‘ ആധുനിക ശാസ്ത്ര ബോധ’മുള്ളവര്‍ ഉല്‍ബോധിപ്പിക്കുന്നത്! മാത്രമല്ല ഇതു കാണാത്തതിനു കാരണങ്ങളുമുണ്ട്.    “ഓര്‍ബിറ്റുകളുടെ ഭ്രമണകോണ്‍, സൂര്യന്റെ നില, നിഴലുകള്‍ എന്നിവ മൂലമാണ്” “ ലഭ്യമായ ചിത്രങ്ങള്‍ക്ക്” “ പൂര്‍ണ്ണ വ്യക്ത തയില്ലാതായ"തെത്രേ! പൂര്‍ണ്ണ വ്യക്തതയില്ലെങ്കിലും “അപൂര്‍ണ വ്യക്തത ” യെങ്കിലും ഈ ചിത്രത്തിനുണ്ടോ ?  കഥയിലെ വാദം പോലെ “ ഉന്നത ബുദ്ധിയും വിവേകവും ഉള്ളവര്‍ക്ക് മാത്രമേ” അതൊക്കെ കാണാനാവൂ എന്നര്‍ത്ഥം!!
  
ഫോട്ടോകളുടെ കാര്യം നില്‍ക്കട്ടെ. ലേഖകന്റെ മുന്‍പോസ്റ്റുകളിലെ ചില വാദങ്ങള്‍ നോക്കാം:

(3) ശ്രീ. സുദേഷ് (പച്ചക്കുതിര മാസിക) ഉന്നയിച്ച പ്രധാന സംശയങ്ങളിലൊന്ന് ഇതായിരുന്നു:

" ചന്ദ്രജലം സംബന്ധിച്ച വിവാദങ്ങളിലേക്കു കടക്കും മുന്‍പ് ലേഖകനോട് വളരെ പ്രധാനപ്പെട്ട ഒരു സംശയം ഉന്നയിക്കട്ടെ:"1969-72 കാലയളവില്‍ ചന്ദ്രനില്‍ ആറ് (അപ്പോളോ  11 മുതല്‍ 17 വരെയുള്ള)  വാഹനങ്ങളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങുകയും 18 പേര്‍ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുകയും ചെയ്തിട്ടുണ്ട്" എന്ന് ലേഖകന്‍ എഴുതിയല്ലോ. വെറും മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ചന്ദ്രനില്‍ പോയി ഇത്രയേറെ ധീരകൃത്യങ്ങള്‍ നടത്തിയ അമേരിക്ക അതിനുശേഷം മുപ്പത്തെട്ടു വര്‍ഷങ്ങള്‍ക്കിടെ എന്തുകൊണ്ട് ഒരിക്കല്‍പ്പോലും ചന്ദ്രയാത്ര നടത്തിയില്ല? ഈ സംശയത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഇന്നോളം നാസക്കു കഴിഞ്ഞിട്ടുണ്ടോ? നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ (1969-72) ആറു പ്രാവശ്യം ചന്ദ്രനില്‍ പോയി സുരക്ഷിതരായി മ‌ടങ്ങിയെത്താമെങ്കില്‍ ഇന്നത്തെ ശാസ്ത്ര-സാങ്കേതിക നിലവാരത്തില്‍ ചന്ദ്രനിലേക്ക് ഷട്ടില്‍ സര്‍വീസ് തന്നെ തുടങ്ങേണ്ടതായിരുന്നില്ലേ?"   

സംശയം തികച്ചും ന്യായം .ശാസ്ത്ര - സാങ്കേതിക വിദ്യാ പുരോഗതി മുന്നോ ട്ടാണ്. 1969 -71 കാലഘട്ടത്തില്‍  ആറു പ്രാവശ്യം ചന്ദ്രനിലേക്കു ഷട്ടില്‍ യാത്ര നടത്തിയതിനു സഹായകമായ സാങ്കേതിക വിദ്യയും സജ്ജീകര ണങ്ങളും 1971 ലെ ആറാം യാത്രയില്‍ അമേരിക്ക ചന്ദ്രനിലുപേക്ഷിച്ചെന്ന് നാസ പോലും അവകാശപ്പെട്ടിട്ടില്ല. അവയെല്ലാം നാസയില്‍ സുരക്ഷിത മാണെന്നാണു കരുതേണ്ടത്. നാല്‍പ്പതു വര്‍ഷങ്ങളുടെ അതിശീഘ്ര പുരോഗതി വേറെയും! എന്നിട്ടും ഇതുവരെയും അത്തരമൊരു ദൌത്യം വീണ്ടും നടത്താതിരുന്നത് എന്തുകൊണ്ടെന്ന സംശയം സ്വാഭാവികം. ഇതിനുള്ള വിശദീകരണം നോക്കൂ :

" 1972-92 കാലഘട്ടത്തില്‍ ആരും ചാന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ല. ചന്ദ്രനിലേക്ക് വീണ്ടും പോകാത്തതെന്തേ?-എന്നാരും ചോദിച്ചിട്ടുമില്ല. ആ തലമുറയില്‍ അങ്ങനെയൊരു ചോദ്യമുയരാനുള്ള സാധ്യത കുറവായിരുന്നു. പക്ഷെ അതല്ല ഇന്ന് നമ്മുടെ കാര്യം. നമുക്കത് ഒന്നുകൂടി ഡിജിറ്റല്‍ സാങ്കേതികതയില്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി. ചാന്ദ്രയാത്ര പ്രയോജനരഹിതമായ ധൂര്‍ത്താണെന്നതും ആ രംഗത്ത് മറ്റ് എതിരാളികളില്ലെന്നതും ബൂസ്റ്റര്‍ റോക്കറ്റുകള്‍ പെട്ടിയില്‍ വെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണങ്ങളാണ്. റോക്കറ്റും വിമാനവും ഗ്‌ളൈഡറുമെല്ലാം ഏകോപിപ്പിക്കപ്പെടുന്ന വാഹനമാണ് സ്‌പേസ് ഷട്ടിലുകള്‍. സ്വാഭാവികമായും സാങ്കേതികവിദ്യയില്‍ വ്യതിയാനമുണ്ടായി(shift in technology). പഴയത് മാറ്റിവെക്കപ്പെട്ടു. 56.1 മീറ്റര്‍ ഉയരമുള്ള സ്‌പേസ് ഷട്ടിലിന്റെ പേലോഡ് ശേഷി വെറും 24300 കിലോഗ്രാം മാത്രമാണ്. ഭൗമഭ്രമണപഥത്തിലെത്തി ഭൂമിയെ വലംവെയ്ക്കാനായി ആസൂത്രണം ചെയ്യപ്പെട്ടവയാണവ. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എന്തെങ്കിലും അത്യാവശ്യസാഹചര്യമുണ്ടായാല്‍ ആഴ്ചകള്‍ക്കുള്ളില്‍ സഹായമെത്തിക്കാന്‍ സ്‌പേസ് ഷട്ടിലുകള്‍ക്കാവും. ഇതിനൊക്കെ വേണ്ടി മറ്റുപല മേഖലകളിലും ഒത്തുതീര്‍പ്പ് (compromise) അത്യാവശ്യമാണ്. ഭൗമഭ്രമണപഥം തന്നെയാണ് അമേരിക്ക വര്‍ഷങ്ങളായി ശ്രദ്ധിച്ചുവരുന്നത്. അതിന് വ്യാവസായികവും സൈനികവും തന്ത്രപരവുമായ പ്രാധ്യാന്യമുണ്ട്."

ലേഖകന്റെ ഒന്നാമത്തെ വാക്യം തന്നെ വിവരക്കേടാണ്. “ 1972 - 92 കാലഘട്ടത്തില്‍ ആരും ചാന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ല" എന്ന പ്രസ്താവം ചന്ദ്രയാത്രാ വിവാദങ്ങളെപ്പറ്റി സാമാന്യ വിവരമെങ്കിലുമുള്ള ആരും എഴുതാനിടയില്ല. ചന്ദ്രയാത്രക്കു വേണ്ട സാറ്റേണ്‍ റോക്കറ്റ്  നിര്‍മ്മിച്ച റോക്കറ്റ്ഡൈന്‍ എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ബില്‍ കൈസിങ് അപ്പോളോ ലാന്റിങ് വ്യാജമാണെന്നു സമര്‍ത്ഥിച്ച് WE NEVER WENT TO THE MOON എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് 1974 ലാണ്.ആരും ചന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പി ച്ചിരുന്നില്ല “ എന്നു ലേഖകന്‍ വിശേഷിപ്പിച്ച കാലത്തു തന്നെ (1972 -92)  ചാന്ദ്രയാത്ര കെട്ടുകഥയാണെന്നു സമര്‍ത്ഥിക്കുന്ന കൃതി, ചന്ദ്രയാത്രക്കു വേണ്ട റോക്കറ്റ് നിര്‍മ്മിച്ച കമ്പനിയിലെ ഉദ്യോഗസ്ഥന്‍ തന്നെ പുറത്തിറക്കിയെന്നത് അത്ര നിസ്സാര കാര്യമല്ലെന്നു വ്യക്തം.
  
(4) ഈ കൃതിയെഴുതിയവരോ (കൈസിങ്ങിന്റെ co-author Randy Reid) അവ വായിച്ചു വിശ്വസിച്ചവരോ മാത്രമല്ല നാസയുടെ അവകാശ വാദങ്ങളെ സംശയിച്ചത്. അക്കാലത്ത് നിരവധി അമേരിക്കക്കാര്‍ സംശയത്തോടെയാണ് ഈ വാദങ്ങളെ കണ്ടത് . ചന്ദ്രനിലിറങ്ങി യെന്ന  അവകാശവാദം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ തന്നെ സംശ യങ്ങള്‍ ഉയരുകയും ശേഷ മുള്ള മുപ്പതു വര്‍ഷങ്ങള്‍ അതു നിലനി ല്‍ക്കുകയും ചെയ്തു എന്നാണ് കോണ്‍സ്പിറസി തിയറികളുടെ ചരിത്രമെഴു തിയ നൈറ്റ് എഴുതുന്നത്. നാസയുടെ അവകാശവാദ പ്രഖ്യാപനം ഉണ്ടാ യതു മുതല്‍ തുടര്‍ന്നുള്ള മൂന്നു ദശകങ്ങള്‍ നിലനിന്ന ( 1969 - 1999) സംശയങ്ങളെപ്പറ്റിയാണ് പ്രൊഫ: രവിചന്ദ്രന്‍ “1972 -92 കാലഘട്ട ത്തില്‍ ആരും ചന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ല” എന്നെഴുതിയ തെന്നത് ആരെയാണ് അല്‍ഭുതപ്പെടുത്താത്തത്? നാസയുടെ അവകാശ വാദങ്ങള്‍ ന്യായീകരിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന ശാസ്ത്രാന്ധവിശ്വാസി കള്‍ക്ക് അമേരിക്കയില്‍ എന്തു സംഭവിച്ചു എന്നതിനെപ്പറ്റി പ്രാഥമിക വിവരം പോലും ഇല്ലെന്നോ? എങ്കില്‍ നാസയുടെ പ്രതിഛായ തകരാന്‍ ഇത്തരം പ്രണേതാക്കള്‍ തന്നെ മതിയാകും!  വിമര്‍ശകരുടെ ആവശ്യമെന്തിരിക്കുന്നു !! ഇത്തരം പ്രാഥമിക കാര്യങ്ങള്‍ പോലും ഗ്രഹിക്കാതെ നാസയെ ന്യായീ കരിക്കാനിറങ്ങുന്ന ഇവരുടെ വിശ്വാസ്യതയാണ് ഇതിലൂടെ ചോര്‍ന്നുപോവു ന്നത്. എന്നിട്ടും ഇവരൊന്നും അതൊന്നും അറിയുന്നു പോലുമില്ല.

    CONSPIRACY THEORIES IN AMERICAN HISTORY എഴുതിയ പീറ്റര്‍ നൈറ്റ് പ്രസക്തമായ മറ്റു വിവരങ്ങള്‍ കൂടി നല്‍കുന്നു. നാസ ഇങ്ങനെയൊരു അവകാശവാദമുന്നയിച്ചപ്പോള്‍ത്തന്നെ അമേരി ക്കന്‍ ജനതയില്‍ വലിയൊരു വിഭാഗം ഇതിനെ സംശയിച്ചതിന്റെ കാരണ ങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.  സംശയിച്ചവരുടെ എണ്ണമോ ?  അമേരിക്കന്‍ പത്രം 1970 ജൂലൈയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പു പ്രകാരം 30 ശതമാനം പേര്‍ നാസയുടെ ചാന്ദ്രയാത്ര യില്‍ സംശയം പ്രകടിപ്പിച്ചുവെത്രേ! (മേല്‍കൃതി,  പേജ് 500) അവകാശവാദങ്ങള്‍ വന്നയുടനെ തന്നെ മുപ്പതു ശതമാനം( sampling) അമേരിക്കക്കാര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ഇങ്ങു കേരളക്കരയിലിരുന്നു നാസയെ സേവിക്കുന്ന ലേഖകന്‍ എഴുതിയതെന്താണ് ? “ 1972- 92 കാലഘട്ടത്തില്‍ ആരും ചന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ലെ ”ന്ന്. അമേരിക്കന്‍ ഗ്രന്ഥകാരനായ പീറ്റര്‍ നൈറ്റ് മുപ്പതു ശതമാനം സംശയം പ്രകടിപ്പിച്ചതായി സൂചിപ്പിക്കുമ്പോള്‍ നാസയുടെ വക്താവ് “ആരും ” സംശയം പ്രകടിപ്പിച്ചിരുന്നില്ലെന്ന് എഴുതുന്നു! രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്നു കേട്ടിട്ടേയുള്ളു. അതൊക്കെ ഇത്രക്കു കലശലായുണ്ടാകു മെന്നു് ഇപ്പോളാണു മനസ്സിലായത്.
  
(5) പീറ്റര്‍ നൈറ്റ് ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ ശ്രദ്ധേയമാണ്. വിയറ്റ്നാം യുദ്ധത്തെത്തുടര്‍ന്ന് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളിലുള്ള വിശ്വാസം വലിയ തോതില്‍ തകര്‍ന്നിരുന്നു. ദിനേനയെന്നോണം നുണകള്‍ തട്ടി വിടാന്‍ മടിയില്ലാത്തവരാണ് ( ഇതേ നുണകളില്‍ ഇന്നും അഭിരമിക്കുന്ന വരാണ് 'കേരള ഡോക്കിന്‍സു'മാര്‍!) അമേരിക്കന്‍ നേതാക്കളെന്ന് അക്കാ ലത്ത് അവിടുത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കു ബോധ്യമായിരുന്നു. വിയറ്റ്നാം യുദ്ധത്തെക്കുറിച്ച് അനേകം കടുത്ത  നുണകള്‍ പറയാന്‍ മടിക്കാത്ത നേതാക്കളും അവരെ സേവിക്കുന്ന ശാസ്ത്ര ജ്ഞരും ചന്ദ്രനിലിറങ്ങി എന്നവകാശപ്പെട്ടാല്‍ യുക്തിബോധം അല്പമെങ്കിലുമുള്ളവര്‍ സംശയിക്കാതിരിക്കുമോ?( ഇതു രണ്ടുമില്ലെ ങ്കിലും ഉണ്ടെന്നു മേനി നടിക്കുന്നവര്‍ക്ക് സംശയം ഒട്ടുമേ ഉണ്ടാകില്ലെന്നതും സ്വാഭാവികം!)
  
വിയറ്റ്നാം യുദ്ധത്തിലെന്നല്ല , അമേരിക്ക ഇന്നോളം നടത്തിയ നൂറുകണ ക്കിനു യുദ്ധങ്ങളിലും അട്ടിമറികളും നുണകളേ അവര്‍ പറഞ്ഞിട്ടുള്ളു എന്നു തെളിഞ്ഞ കാര്യമാണ്. അവരുടെ തന്നെ declassified   രഹസ്യ രേഖകള്‍ ഇക്കാര്യം സംശയത്തിനിടയില്ലാത്ത വിധം തെളിയിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ സ്ഥിരമായി നുണകള്‍ പറയുന്നവര്‍ രാഷ്ട്രീയത്തില്‍ മാത്രമേ നുണ പറയൂ എന്നു കരുതാനാവില്ല. മനുഷ്യനെക്കുറിച്ചുള്ള എല്ലാ ബിഹേവിയറല്‍ - മന:ശാസ്ത്ര പഠനങ്ങളും തെളിയിക്കുന്നത് അത്തരക്കാര്‍ എല്ലാ മേഖലയിലും കളവു പറയാന്‍ സാധ്യത കൂടുതലുണ്ടെന്നാണ്.

(6)  ശൂന്യാകാശം കീഴടക്കാന്‍ റഷ്യയുമായി മത്സരിച്ച അമേരിക്ക എതിരാളിയെ മലര്‍ത്തിയടിക്കാന്‍ ശൂന്യാകാശ യുദ്ധത്തില്‍ കളവു പറഞ്ഞു എന്നു കരുതുന്നതു തികച്ചും യുക്തിപരവും  ‘ശാസ്ത്രീയ’വുമാണ് . ഇത്തരം കാര്യങ്ങളെപ്പറ്റി ‘ചുക്കും ചുണ്ണാമ്പു’ പോലും അറിയാത്ത യുക്തി - നിരീശ്വര വാദ ബുദ്ധിജീവികള്‍ക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാവാനാണ്?

ലേഖകന്റെ മേല്‍ വാക്യങ്ങളില്‍ സംശയത്തിനുള്ള വിശദീകരണമുണ്ടോ? ശാസ്ത്രീയവും യുക്തിസഹവുമായ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ലെന്നു മാത്രമല്ല ,അബദ്ധജടിലമായ ധാരണകള്‍ നിരത്തി നാസയുടെ അവകാശവാദങ്ങളെ വെള്ളപൂശാനുള്ള വിഫല ശ്രമം നടത്തുകയും ചെയ്തിരിക്കുന്നു. “ നമുക്കത് ഒന്നുകൂടി ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ കണ്ടാല്‍കൊള്ളാമെന്നുണ്ടെ”ന്നതുകൊണ്ടാണ് “ചന്ദ്രനിലേക്ക് വീണ്ടും  പോകാത്തതെന്തേ ?"  എന്നു ചോദിക്കുന്നതെന്നാണു ലേഖകന്റെ ധാരണ. ചോദ്യത്തിന്റെ വിവക്ഷ പോലും ഗ്രാഹ്യമായിട്ടില്ലെന്നര്‍ത്ഥം!

(7)  സാങ്കേതിക വിദ്യയുടെ പുരോഗതി മുന്നോട്ടാണ്. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ആറു പ്രാവശ്യം ചന്ദ്രനില്‍ പോയി വന്നു എന്നവകാശപ്പെടുന്ന ഒരു രാജ്യം തുടര്‍ന്നുള്ള നാല്‍പ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ അതിന് ഒരിക്കല്‍പ്പോലും വീണ്ടും ശ്രമിച്ചില്ല എന്നത് അസാധാരണമായ പ്രതിഭാസമാണ്. ഒരാള്‍ വിമാനം നിര്‍മ്മിച്ച് ആറു പ്രാവശ്യം ഭൂഖണ്ഡാന്തരയാത്ര നടത്തി തിരിച്ചു വന്നു എന്നു സങ്കല്‍പ്പിക്കുക. ആ വിമാനം അയാള്‍ പിന്നീട് ഉപയോഗിച്ചില്ലെന്നതു മനസ്സിലാക്കാം. എന്നാല്‍ പിന്നീട് മറ്റാരും ആ വിമാനം ഉപയോഗിക്കുകയോ ഭൂഖണ്ഡാന്തര യാത്ര നടത്തുകയോ ചെയ്തില്ലെങ്കില്‍ പില്‍ക്കാലത്ത് സമാന്യബോധമെങ്കിലും ഉള്ളവര്‍ക്ക് എന്തു തോന്നും? സ്വാഭാവികമായും അയാളുടെ അവകാശ വാദങ്ങളില്‍ സംശയം ഉയരും . അയാളെപ്പോലെ ധൈര്യമുള്ളവര്‍ പിന്നീടുണ്ടായില്ലെന്നോ അയാള്‍ക്കുണ്ടായ വൈമാനികാവേശം പിന്നീടുള്ള വര്‍ക്കുണ്ടായില്ലെന്നോ അയാളുടെ യാത്ര ധൂര്‍ത്തായിരുന്നെന്നോ അയാളു മായി മത്സരിക്കാന്‍ മറ്റാരുമുണ്ടായില്ലെന്നോ അയാള്‍ യാത്രക്കുശേഷം ആ വിമാനം “ പെട്ടിയില്‍ വെച്ചിരി ”ക്കുകയാണെന്നോ പറഞ്ഞാല്‍ ഈ സംശ യത്തിനുള്ള വിശദീകരണമാവുമോ? ലേഖകന്‍ ചെയ്യുന്നതും മറ്റൊന്നല്ല. ഈ വാക്യങ്ങള്‍ നോക്കൂ :

"ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി. ചാന്ദ്രയാത്ര പ്രയോജനരഹിതമായ ധൂര്‍ത്താണെന്നതും ആ രംഗത്ത് മറ്റ് എതിരാളികളില്ലെന്നതും ബൂസ്റ്റര്‍ റോക്കറ്റുകള്‍ പെട്ടിയില്‍ വെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണങ്ങളാണ്."

ഭൂമിയില്‍ പിടി മുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി” എന്ന ലേഖകന്റെ നിരീക്ഷണം തീര്‍ത്തും ശരിയാണ്. എപ്പോള്‍ മനസ്സിലാക്കി എന്നതിലേ തര്‍ക്കമുണ്ടാകാനിടയുള്ളു. ചന്ദ്രനില്‍ 'പോയ' ശേഷമാണോ അതോ അതിനു മുന്‍പാണോ ഇതു മനസ്സിലാക്കിയത് ? ചന്ദ്രനില്‍ പോയി എന്നു പറയപ്പെടുന്ന 1969 നു മുന്‍പു തന്നെ ഇക്കാര്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാ വുന്നതാണ്. അമേരിക്കന്‍ നേതാക്കള്‍ക്കും അതറിയാമായിരുന്നു. അതുകൊ ണ്ടാണ് യാഥാര്‍ത്ഥത്തില്‍ ചന്ദ്രനില്‍ പോകാതെ ചന്ദ്രനില്‍ പോയി എന്നു വമ്പു പറയാന്‍ മാത്രം അവര്‍  ചാന്ദ്രയാത്രാ നാടകം സംഘ ടിപ്പിച്ചത്. ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനിലല്ല സ്പേസിലാണ് (low earth orbit) പോകേണ്ടത്. ചന്ദ്രനില്‍ ഇറങ്ങി എന്ന് 1969 ലേ വമ്പു പറ ഞ്ഞെങ്കിലും നാല്‍പ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും  ചന്ദ്രനില്‍ പോകാ തെ  സ്പേസില്‍ മാത്രം പോയി സ്പേസ് ഷട്ടില്‍ വാഹനങ്ങള്‍ തിരിച്ചു വരുന്ന ത് അതുകൊണ്ടാണ്.

(8)  ചന്ദ്രനില്‍ ആറു പ്രാവശ്യം പോയതിനു ശേഷമാണ്  “ ഭൂമിയില്‍ പിടി മുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെ”ന്ന് അമേരിക്കക്കു മനസ്സിലാ യതെന്നു കരുതുന്നതില്‍ വല്ല യുക്തിയുമുണ്ടോ ? യാതൊരു യുക്തിയുമില്ല. പൊട്ടാസ്യം സയനൈഡ്  കഴിച്ചുനോക്കിയാലേ, സയനൈഡ്  കഴിച്ചാല്‍ ഒരാള്‍ മരിക്കുമെന്നറിയാന്‍ പററൂ എന്നു പറയുന്നപോലെ ബാലിശമാണിത്. ലേഖകന്റെ മേല്‍ വാക്യങ്ങളെല്ലാം 1972 നു ശേഷം എന്തുകൊണ്ട് അമേ രിക്ക വീണ്ടും ചന്ദ്രനില്‍ പോയില്ല എന്ന സംശയത്തിനുള്ള വിശദീകരണ മല്ലെന്നു മനസ്സിലാക്കാന്‍ ഒരൊറ്റക്കാര്യം ശ്രദ്ധിച്ചാല്‍ മതി . ലേഖകന്റെ ഈ വാക്കുകള്‍ നോക്കൂ:

"2020 ല്‍ വീണ്ടും ചാന്ദ്രയാത്ര നടത്താനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് സാമ്പത്തികഞെരുക്കം മൂലം ഒബാമ സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ്. തട്ടിപ്പ് സിദ്ധാന്തക്കാര്‍ അഥവാ ഹോക്‌സര്‍മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം ബില്യണ്‍ കണക്കിന് ഡോളറും സമയവും ഊര്‍ജ്ജവും മെനക്കെടുത്തി വീണ്ടും ചാന്ദ്രശിലകള്‍ ശേഖരിക്കാന്‍ പോകുന്നത് അത്ര ഉത്സാഹത്തോടെയല്ല അമേരിക്കന്‍ ഭരണകൂടത്തിലെ ഒരുവിഭാഗം കാണുന്നത്. സാമ്പത്തികമാന്ദ്യം കൂനിന്‍മേല്‍ കുരുവായി വന്നെത്തുകയും ചെയ്തു. എങ്കിലും സാമ്പത്തികമാന്ദ്യം തീരുന്ന മുറയ്ക്ക് മൂണ്‍മിഷന്‍ പുരാരംഭിക്കാമെന്ന ഉറപ്പ്‌ നാസയ്ക്ക് ലഭിച്ചിട്ടുള്ളതിനാല്‍ അമേരിക്ക ഇനിയും ചന്ദ്രനില്‍ പോകുമെന്നുതന്നെ കരുതാം"

ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്ന് അമേരിക്ക മനസ്സിലാക്കി ”എന്നതുകൊണ്ടാണ് 1972 നു ശേഷം വീണ്ടും പോകാതി രുന്നത് എന്നായിരുന്നല്ലോ ലേഖകന്റെ വാദം. എങ്കില്‍ 2020 ല്‍ “ വീണ്ടും ചന്ദ്രയാത്ര ” നടത്തേണ്ട കാര്യമെന്താണ് ? ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്ര നില്‍ പോയിട്ടു കാര്യമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലാക്കിയതുകൊണ്ടാണോ ? തുടര്‍ന്ന് ലേഖകന്‍ എഴുതിയതു നോക്കൂ :

" ബഹിരാകാശരംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ ഔദ്യോഗിക ഏജന്‍സികളൊന്നും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല ഇന്ത്യയുള്‍പ്പെടുള്ള നവാഗതര്‍ നാസയുമായി നിരന്തരം സഹകരിച്ചുകൊണ്ടാണ് 'ചന്ദ്രയാന്‍'പോലുള്ള പദ്ധതികള്‍ നടപ്പിലാക്കിയത്.2017 ല്‍ ആദ്യ ഏഷ്യാക്കാരനെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമവുമായി ചൈന മുന്നോട്ടുപോവുകയാണ്. ഒരുപക്ഷെ അമേരിക്ക എത്തിച്ചതിലധികം മനുഷ്യരെ ചന്ദ്രനിലെത്താക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞേക്കും. ആ മാതൃകയിലാണ് അവര്‍ തുടര്‍ വിക്ഷേപണശൃംഖല സംവിധാനം ചെയ്തിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ചൈനയുടെ തുടക്കം വളരെ നിര്‍ണ്ണായകമാണ്."

“ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി ”യെങ്കില്‍ ചൈനക്ക് അക്കാര്യം മനസ്സി ലാകാത്തതു കൊണ്ടാണോ 2017 ല്‍ ചന്ദ്രനിലിറങ്ങാന്‍ അവര്‍ കടുത്ത ശ്രമങ്ങള്‍ തുടങ്ങിയത് ? ലേഖകന്റെ വാദങ്ങള്‍ എവിടെ യും പാകമാകുന്നില്ലല്ലോ?!

(9)     നാസ വീണ്ടും ചന്ദ്രയാത്ര നടത്തുന്നതിനു പുതിയൊരു കാരണം ലേഖകന്‍ കണ്ടെത്തിയിട്ടുണ്ട്. “തട്ടിപ്പ് സിദ്ധാന്തക്കാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്ര"മാണെത്രേ ഇത്! നാസ പോലും അവകാശപ്പെടാത്ത ഈ കാരണം ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനമായ  ISRO (തുമ്പ)ക്ക് അടുത്തിരുന്ന് ലേഖകന്‍ മെനഞ്ഞെടുത്തത് ചിരിക്കു വക നല്‍കുന്നുണ്ട്!!  എന്തുകൊണ്ട് 1972 നു ശേഷം വീണ്ടും പോയില്ല എന്നു ചോദിക്കുന്നവരെ തൃപ്തിപ്പെടുത്താനാണ്  2020ല്‍ വീണ്ടും ചന്ദ്രനിലി റങ്ങാന്‍ നാസ തീരുമാനിച്ചതെങ്കില്‍ 2017 ല്‍ ചന്ദ്രനിലിറങ്ങാന്‍ ചൈന ശ്രമിക്കുന്നത് എന്തിനാണ് ?  അവര്‍ക്ക് ആരെയും തൃപ്തിപ്പെടുത്താ നില്ലല്ലോ?! അതിരിക്കട്ടെ,
ഇന്ത്യയുടെ ശ്രമങ്ങളെപ്പറ്റി ലേഖകന്‍ കുറിക്കുന്നു :

"2030 ആകുമ്പോഴേക്കും ചന്ദ്രനില്‍ ആളെ എത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ആദ്യം സ്വന്തംനിലയില്‍ ബഹിരാകാശത്ത് ഒരു മനുഷ്യനെ എത്തിച്ച ശേഷമേ നമുക്കതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കാനാവൂ."

“ഭൂമിയില്‍  പിടി  മുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ടു കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി ” യതു പോലെ ഇന്ത്യ മനസ്സിലാക്കിയിട്ടില്പെന്നാണോ ലേഖക ന്റെ വാദം ? നാസ ഇനിയും പോകാനൊരുങ്ങുന്നത് “ തട്ടിപ്പ് സിദ്ധാന്ത ക്കാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്ര"മാണെങ്കില്‍ ഇന്ത്യ പോകുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?
 27 comments:

 1. “ഭൂമിയില്‍ പിടി മുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി” എന്ന ലേഖകന്റെ നിരീക്ഷണം തീര്‍ത്തും ശരിയാണ്. എപ്പോള്‍ മനസ്സിലാക്കി എന്നതിലേ തര്‍ക്കമുണ്ടാകാനിടയുള്ളു. ചന്ദ്രനില്‍ 'പോയ' ശേഷമാണോ അതോ അതിനു മുന്‍പാണോ ഇതു മനസ്സിലാക്കിയത് ? ചന്ദ്രനില്‍ പോയി എന്നു പറയപ്പെടുന്ന 1969 നു മുന്‍പു തന്നെ ഇക്കാര്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാ വുന്നതാണ്. അമേരിക്കന്‍ നേതാക്കള്‍ക്കും അതറിയാമായിരുന്നു. അതുകൊ ണ്ടാണ് യാഥാര്‍ത്ഥത്തില്‍ ചന്ദ്രനില്‍ പോകാതെ ചന്ദ്രനില്‍ പോയി എന്നു വമ്പു പറയാന്‍ മാത്രം അവര്‍ ചാന്ദ്രയാത്രാ നാടകം സംഘ ടിപ്പിച്ചത്. ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനിലല്ല സ്പേസിലാണ് (low earth orbit) പോകേണ്ടത്. ചന്ദ്രനില്‍ ഇറങ്ങി എന്ന് 1969 ലേ വമ്പു പറ ഞ്ഞെങ്കിലും നാല്‍പ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും ചന്ദ്രനില്‍ പോകാ തെ സ്പേസില്‍ മാത്രം പോയി സ്പേസ് ഷട്ടില്‍ വാഹനങ്ങള്‍ തിരിച്ചു വരുന്ന ത് അതുകൊണ്ടാണ്.

  ReplyDelete
 2. കഥാകാരന്റെ ഓരോ കഥകളും തിരിച്ചടികളാകുന്നു, രവിചന്ദ്രനെപ്പോലുള്ള ഒരു പ്രൊഫസ്സര്‍ തന്റെ പോസ്റ്റുകള്‍ പലരും വായിക്കുന്നതാണന്നു സ്വയം വിലയിരുത്തുന്നില്ല.

  നല്ല പോസ്റ്റു,നല്ല വിലയിരുത്തല്‍. തീര്‍ച്ചയായും വസ്തുതകള്‍ ഉള്ള ലേഖനങ്ങള്‍, വിശ്വാസ്യത എന്നും എല്ലാവരിലും സ്വാധീനം ചെലുത്തും.

  ഹുസൈന്‍ സാഹിബ്,
  dawkinsdebate.blogspot ബ്ലോഗിന്റെ സൈഡ് ബാറില്‍ "ചാന്ദ്രയാത്രക്ക്" താഴെ പുതിയ പോസ്റ്റുകളുടെ തലക്കെട്ട്‌ കൊടുക്കുന്നത് ഉപകാരപ്രദമാകും.

  ReplyDelete
 3. സീഡിയന്‍ ,
  താങ്കള്‍ക്ക് ഈ പോസ്റ്റിലെ ഉള്ളടക്കത്തെക്കുറിച്ച് എന്തെങ്കിലും അനുകൂലമായോ പ്രതികൂലമായോ പറയാനുണ്ടെങ്കില്‍ മാത്രം കമന്റിടുക. താങ്കളുടെയും നവീന്റെയും കമന്റുകള്‍ നീക്കം ചെയ്യുന്നു.

  ReplyDelete
 4. വിവേക്,
  സൈഡ്ബാറില്‍ അങ്ങനെ ചെയ്തിട്ടുണ്ട്.

  ReplyDelete
 5. രവിചന്ദ്രന്‍ സാറിന്റെ പൊടിപോലുമില്ലല്ലോ കണ്ടുപിടിക്കാന്‍!
  ഈ മറുപടി പോസ്റ്റ് വന്നിട്ട് ആഴ്ച്ച ഒന്നാകാന്‍ പോകുന്നു. അതിന്നിടെ പുള്ളിക്കാരന്‍ വേറെ ഒരു ബ്ലോഗും തുടങ്ങി അതില്‍ പോസ്റ്റുമിട്ടു. എന്നിട്ടും ഇതു കണ്ടതായിപ്പോലും നടിച്ചിട്ടില്ല.സാധാരണ അങ്ങനെയല്ലല്ലോ. മറുപടി എന്നും പറഞ്ഞ് എന്തെങ്കിലും എഴുതാറുണ്ടായിരുന്നു. ഇപ്പോള്‍ അതും നിന്ന മട്ടാണ്. യുക്തിയെപ്പോലുള്ള ഭക്തന്മാരെയും കാണാനില്ലല്ലോ.
  അതിന്നിടെ ശങ്കരനാരായണന്‍ മലപ്പുറം സാറിനെ കണക്കിനു പിടിച്ചുകൊണ്ടൊരു പോസ്റ്റുമിട്ടു.
  നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!
  സുശീല്‍കുമാറൊഴികെയുള്ള യുക്തിവാദികള്‍ക്കുപോലും അവിടെ സാറിനെ നീതിമത്കരിക്കാന്‍ ആവുന്നില്ല.

  ReplyDelete
 6. ഹുസയിന്‍ ഇക്ക ,

  അമേരിക്കക്കാരന്‍ ചന്ദ്രനില്‍ പോയോ ഇല്ലയോ എന്ന് ഇവിടെ നിന്ന് സംശയാതീതമായി തെളിയിക്കാന്‍ പറ്റും എന്നത് നടക്കാത്ത കാര്യമാണ് . നമ്മുടെ സംശയത്തിന്റെ സ്വഭാവം അനുസരിച്ച് , എന്ത് കാര്യവും സ്വന്തം കണ്ണ് കൊണ്ട് കണ്ടാലേ നമുക്ക് തൃപ്തി ആകൂ ..ഇനി വല്ല ചൈനക്കരാണോ മറ്റോ ചന്ദ്രനില്‍ പോയി അവിടെ നിന്നും കൊക്ക കോളയോ മറ്റെന്തെങ്കിലുമോ കൊണ്ട് വന്നു ഇവിടെ വച്ച് അതിന്റെ മനുഫച്ടുരിംഗ് മെത്തേഡ് എങ്ങാനും അന്ന് പോയവന്മാരുടെ കാലത്തേ മേതെടുമായി ഒത്തു നോക്കി അവര്‍ അവിടെ പോയി എന്ന് പറഞ്ഞാലും അതൊക്കെ തട്ടിപ്പാണ് എന്നെ അപ്പോഴും ആളുകള്‍ പറയൂ !

  ഞാന്‍ ഇവിടെ പറയുന്നത് അതൊന്നും അല്ല .. അമേരിക്കക്കാരന്‍ ചന്ദ്രനില്‍ പോയപ്പോള്‍ മൂത്രമോഴിച്ചതിന്റെ പാടൊന്നും എന്റെ കയ്യില്‍ തെളിവായി ഇല്ല താനും ..ഞാന്‍ ഇവിട ഒന്നും തെളിയിക്കാനോ തെളിക്കാണോ വന്നതല്ല ..ഉദ്ദേശ്യം വേറെ ആണ് ..

  ആയതെന്തെന്നാല്‍ ..

  താങ്കള്‍ പറയും പോലെ അമേരിക്കക്കാരന്‍ മാത്രമല്ല ചന്ദ്രനില്‍ പോവാന്‍ നാട്ടുകാരുടെ കായെല്ലാം കത്തിച്ചു തീര്‍ത്തത് ..അവന്മാര്‍ക്ക് ഗപ്പ് കൊടുക്കാതിരിക്കാന്‍ ഗോമ്പട്ടീഷനുമായി വേറെ ഒരു ചങ്ങാതി ഇപ്പുറത്ത് നമ്മുടെ ഒക്കെ അല്പം വടക്ക് പടിഞ്ഞാറ് സൈഡില്‍ പെടാപ്പാട് പെടുന്നുണ്ടായിരുന്നു .. ഒരു ചുവന്ന കൊടിയൊക്കെ വച്ച് ..

  അങ്ങനെ അവരും ഒരുപാട് തവണ ചന്ദ്രനിലേക്ക് ഇവിടെ നിന്നു വണ്ടി വിട്ടിട്ടുണ്ടായിരുന്നു ..ആളില്ലാ വണ്ടിയായിരുന്നു വിട്ടതെങ്കിലും .അത് പല തവണ ചന്ദ്രന് ചുറ്റും കറങ്ങി തിരിഞ്ഞു ലാസ്റ്റ് ട്രിപ്പില്‍ തിരിച്ചു ഇങ്ങോട്ട് തന്നെ വന്നിട്ടുണ്ട് .അതിനല്‍ ഒന്ന് രണ്ടെണ്ണം ച്നദ്രനില്‍ ഇറങ്ങുന്ന ഒരു 'ചന്ദ്ര പേടകം " ഉള്ളവയായിരുന്നു .. (ഈ ചന്ദ്രപെടകം എന്ന് പറഞ്ഞാലേ, ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ സ്പീഡ് കുറയ്ക്കാനും , പിന്നെ അവിടെ നിന്ന് റോക്കറ്റ് കത്തിച്ചു മേലോട്ട് ഉയരാനും .പിന്നെ മേലെ ചന്ദ്ര ഭ്രമണ പഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന മുഖ്യ വാഹനവുമായി . ബന്ധിപ്പിക്കനുമുള്ള സജീകരണങ്ങള്‍ അടങ്ങിയ വാഹനം എന്നെ അര്‍ത്ഥമുള്ളൂ )..അങ്ങനെ ഉള്ള ചന്ദ്ര പേടകം ഉള്ള റോക്കറ്റ് വണ്ടി ചുവപ്പന്മാര്‍ വിടുകയും .ആ ചന്ദ്രപെടകത്തില്‍ യാത്രക്കാരന്‍ ആയ റോബോട്ട് ചന്ദ്രനില്‍ ഇറങ്ങി , അവിടെ നിന്നും മണ്ണ് കുഴിച്ച്ടുത്തു ..എന്നിട്ട് തിരിച്ചു ച്ന്ദ്രപെടകം പറത്തി മേലെ വാഹനവുമായി ഡോക് ചെയ്തു , പിന്നെ വണ്ടി 'നേരെ വിട് ഭൂമിയിലേക്ക്‌ വിടൂ ' എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ , വണ്ടി നേരെ ഭൂമിയില്‍ വന്നു ലാന്‍ഡ്‌ ചെയ്യുകയും ചന്ദ്രനിലെ മണ്ണ് യു എസ എസ ആറിന്റെ ലബോരട്ടരികളില്‍ പല പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തു ..ഇന്നും ആ മണ്ണ് അവിടെ ഉണ്ട്

  പറഞ്ഞു ചന്ദ്രനില്‍ വന്നത് ചന്ദ്രനില്‍ വാഹനമിരക്കാന്‍ ഉള്ള സാങ്കേതിക വിദ്യ ഉണ്ടായിരുന്നത് അമേകെരിക്കക്ക് മാത്രമല്ല യു എസ എസ ആറിനും ഉണ്ടായിരുന്നു എന്നതാണ് .. ലോ എര്‍ത്ത് ഒര്ബിട്ടിനപ്പുരതെക്ക് അമേരിക്കന്‍ വാഹനം മാത്രമല്ല മാത്രമല്ല റഷ്യന്‍ വാഹനവും തന്നെ എത്ര തവണ പോയിരിക്കുന്നു എന്റെ ഇക്കാ ....നിങ്ങള്‍ ഇനി ഈ ലോ എര്‍ത്ത് ഒര്ബിടിന്റെ കാര്യം ഇനി പറയരുത് ..പ്ലീസ് !!

  ഇനി റഷ്യക്കാര്‍ കള്ളം പറയുകയാണെന്ന് പറയരുത് .. ഞാന്‍ സുല്ല് പറയും ..!

  അമേരിക്കക്കാരന്‍ ചന്ദ്രനില്‍ പോകുന്നതത്തിന്റെ തെളിവ് എന്റെ കയ്യില്‍ ഇല്ല ..റോബോട്ടിന് പകരം മനുഷ്യന്‍ പോകുമ്പോ കൂടുതല്‍ മുന്‍കരുതല്‍ എടുക്കണം ...പിന്നെ അവര്‍ക്ക് കുറച്ചു റിസ്ക്‌ എടുത്താല്‍ അങ്ങനെ ചെയ്യാന്‍ പറ്റുമായിരുന്ന സാങ്കേതികത അന്നുണ്ടായിരുന്നു എന്ന് നേരത്തെ പറഞ്ഞ റഷ്യന്‍ വാഹന സാങ്കേതിക വിദ്യ വ്യക്തമാക്കുന്നു ..പിന്നെ അമേരിക്ക ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കാന്‍ പ്രധാന കാരണം അവന്മാരുടെ പ്രധാന എതിരാളികള്‍ ആയിരുന്ന റഷ്യക്കാര്‍ അല്ലെങ്കില്‍ അവരുടെ KGB അങ്ങനെ ആണെങ്കില്‍ ആ സത്യം എന്നെ കണ്ടു പിടിച്ചു അമേരിക്കക്കാരെ ഇങ്ങനെ ഇങ്ങനെ ആക്കിയേനെ .. ഇനി തു ശീതസമര ശത്രുക്കള്‍ ആയ അമേരിക്കക്കാരും റഷ്യക്കാര് മായുള്ള ഒത്തുകളി വല്ലതും ആണോ ആവോ..! മലായികളെ പ്പറ്റിക്കാന്‍ രണ്ടു വന്‍ ശക്തികള്‍ ഒത്തുചേര്‍ന്നു കൂടാ എന്നില്ല ..!!അല്ലെ ..! :-)

  ReplyDelete
 7. ന്യായമായ ചോദ്യങ്ങൾ,സംശയങ്ങൾ.അമേരിക്ക വല്ല്യേട്ടൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 'മധുവിധു' പാടിപ്പുകഴ്ത്തിയ പ്രൊഫ ഇതിലെ എത്ര ചോദ്യങ്ങൾക്ക് സമാധാനം നൽകുമെന്ന് കണ്ടറിയണം.ചില പ്രണയങ്ങൾ ചോദ്യം ചെയ്യപ്പെടാത്തതാണെന്ന സത്യം മതമുള്ളവനും മതമില്ലാത്തവനും ബാധകമാവുന്ന രസാവഹമായ മുഹൂർത്തം ബഹുകേമം തന്നെ.

  ReplyDelete
 8. This comment has been removed by a blog administrator.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. @സത്യാന്യേഷീ

  എന്‍.എം.ഹുസൈന്റെ ചാന്ദ്രയാത്രയിലെ പുതിയ പോസ് റ്റിനു മറുപടി പറയുന്നതിനു പകരം രവിചന്ദ്രന്‍ കാവല്‍നായ്ക്കളെ താങ്കളെ കടിക്കുവാന്‍ അഴിച്ചു വിട്ടിരിക്കുകയാണോ? മുകളില്‍ നാസ്തികന്റെ കുര കണ്ടില്ലേ? അതല്ലെങ്കില്‍ രവിചന്ദ്രനറിയാതെ നാസ്തികന്‍ തുടല്‍ പൊട്ടിച്ചു വന്നതാണോ? എങ്കില്‍, സൂക്ഷിക്കണം! വിവരമില്ലാത്ത യുക്തിവാദികള്‍ക്ക് പേയിളകിയ കാലമാണ്. എന്തായാലും നാസ് തികന്റെ തുടലു പൊട്ടിക്കല്‍ ഐസൊലേഷന്‍ വാര്‍ഡ് ലക്ഷ്യമിട്ടാണെന്നു തോന്നുന്നു. വിഷയം വിദ്യാഭ്യാസവകുപ്പില്‍ നിന്നും ആരോഗ്യവകുപ്പിലേക്ക് മാറുകയാണോ??

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. നാസ്തികാ,

  എന്‍.എം.ഹുസൈന്റെ പുതിയ ചാന്ദ്രയാത്രാ പോസ്റ്റിനു രവിചന്ദ്രനെക്കൊണ്ടു മറുപടി പോസ്റ്റിടീക്കാതെ ബ്‌ളോഗായ ബ്‌ളോഗൊക്കെ കയറിയിറങ്ങി സത്യാന്വേഷിക്കെതിരെ കുരച്ചു ചാടിയിട്ടൊരു കാര്യവുമില്ല.

  കഷ്ടം!!! രവിചന്ദ്രന്റെ നല്ലൊരു വളര്‍ത്തുനായയാണല്ലോ ഇങ്ങിനെ പേയിളകി കിതക്കുന്നത്!!! നാസ്തികനു രോഗം മൂര്‍ഛിക്കുന്നതു കണ്ടിട്ടും രവിചന്ദ്രന്‍ മറുപടി പോസ്റ്റിടാത്തതെന്ത്?

  കണ്ണില്‍ കാണുന്നവരെയെല്ലാം നാസ്തികന്‍ കടിച്ചോട്ടെ എന്നായിരിക്കും രവിചന്ദ്രന്‍! അങ്ങിനെയാവുമ്പോള്‍ പേവിഷബാധയെക്കുറിച്ച് പുള്ളിക്കാരന് ഒരു പുതിയ ബ്‌ളോഗിനും സാധ്യതയുണ്ടല്ലോ?!! പേയിളകിയാല്‍ നാസ്തികനായാലും രവിചന്ദ്രനായാലും പവനനെ, ഹുസൈനായിക്കാണുക തന്നെ ചെയ്യും.
  പാവങ്ങള്‍!
  പവനനെ തിരിച്ചറിയാന്‍ പറ്റാത്ത യുക്തിവാദികളോ?!

  ReplyDelete
 13. രവി മാഷേ എന്താ ഈ കേള്ക്കുന്നേ
  മാഷ്ക്ക് മറുപടിയില്ലന്നോ
  മാഷേ നാറ്റിക്കരുത്.
  ഞങ്ങള് (യുക്തി വാദികള്)
  എല്ലായിടത്തും തോറ്റന്പിയപ്പോ
  മാഷിലായിരുന്നു പ്രതീക്ഷ മുഴുവന്
  പ്ലീസ് ഒരു പോസ്റ്റിടൂ..

  പഴയപോലെ വലിച്ചു വാരിയെഴുതിയാലും
  സാരമില്ല ഒരു മറുപടിയാവുമല്ലൊ

  പ്ലീസ്...................

  ReplyDelete
 14. @nasthikan,
  താങ്കളുടെ ആവശ്യപ്രകാരം കമന്റ് നീക്കം ചെയ്തിട്ടുണ്ട്. അതു താങ്കള്‍ക്കു തന്നെ ചെയ്യാവുന്നതായിരുന്നു. മേലില്‍ ഇത്തരം കമന്റുകള്‍ എന്റെ ബ്ലോഗിലിടരുതെന്നും അഭ്യര്‍ഥിക്കുന്നു.

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. പ്രൊഫ രവിചന്ദ്രന്‍ തന്റെ ചന്ദ്രനിലേക്ക് എന്ന ബ്ലോഗില്‍ ഇതാ പോസ്റ്റിട്ടിരിക്കുന്നു. എന്നാല്‍ ഈ പോസ്റ്റിനെ കണ്ടതായിപ്പോലും ഭാവിച്ചിട്ടില്ല. തന്റെ കഴിഞ്ഞ പോസ്റ്റിലെ മണ്ടത്തരങ്ങള്‍ക്ക് എണ്ണി മറുപടി പറഞ്ഞ ഈ പോസ്റ്റിനെക്കുറിച്ചു പരാമര്‍ശിക്കാതെ ഇട്ട ആ പോസ്റ്റിന് ഒരു ഭക്തന്‍ ഇട്ട കമന്റ് നോക്കുക:
  എന്തേ ഈ പോസ്റ്റ് വരുന്നില്ലെന്ന് നോക്കിയിരിക്കുകയായിരുന്നു. ഏതോ ഫോട്ടോ മെയിൽ അയച്ചെന്നോ അതിൽ കിട്ടിയാൾക്കും അയച്ചാൾക്കും ഒന്നും കാണാൻ പറ്റിയില്ലെന്നോ ഒക്കെ പറഞ്ഞ് ലവിടെ ഒരു പോസ്റ്റ് കണ്ടിരുന്നു.
  ഇവരാണത്രേ ശാസ്ത്രവാദികളും യുക്തിവാദികളും!!

  ReplyDelete
 17. Dear Hussain Saab,

  I don't know much about this topic. Yet, let me ask a question.

  Moon landing: You only doubt it or deny it completely? pl answer

  ReplyDelete
 18. Dear Mr.Dalithan,

  Thanks for your query. There are many unanswered questions regarding NASA's claims. Iam trying to present some of them and do not reject any claims prejudistically .

  ReplyDelete
 19. വാസൂ,

  പ്രതികരണത്തിന് നന്ദി.
  അമേരിക്കയെപ്പോലെ നുണ പറഞ്ഞ റഷ്യക്കെങ്ങനെയാണ് അമേരിക്കയെ തുറന്നുകാട്ടാനാവുക വാസൂ?
  റഷ്യക്കു കിട്ടിയ ചാന്ദ്രശില അമേരിക്കയിലെ ഏതു ശാസ്ത്രജ്ഞനാണ് സ്ഥിരീകരിച്ചതെന്ന് വ്യക്തമാക്കാമോ?

  ReplyDelete
 20. OK Saab. You mean you only doubt it and do not completely rule out the possibility of Apollo landing. It could be true also. Isn't it?

  ReplyDelete
 21. Mr.Hussain,
  Mr.Susheel kumar has posed four questions on your views about Moon mission. I would like to know whether you have seen them and if yes, your answers to them.

  ReplyDelete
 22. ചന്ദ്രനിലേക്ക് മനുഷ്യന്‍ പോയോ ഇല്ലയോ എന്നല്ല പ്രശ്നം.. അത് അമേരിക്കയായത്‌ കൊണ്ട് പോയിട്ടില്ല എന്ന് തെളിയിക്കാനാണ് ഇക്കയുടെ ശ്രമം.
  ചന്ദ്രന്‍ അല്ല പ്രശ്നം.. അമേരിക്കയാണ് പ്രശ്നം.. ഗുട്ടന്സ് മനസ്സിലായോ..?

  ReplyDelete
 23. @രാജേഷ് പിആര്‍

  ഗൂട്ടന്‍സ് എങ്ങിനെ മനസ്സിലാകാതിരിക്കും?
  ഈ ബ്‌ളോഗിലെ പോസ്റ്റുകളില്‍ ഉന്നയിച്ച ഒരു
  സംശയത്തിനു പോലും വിശദീകരണം നല്‍കാതെ
  'ഗുട്ടന്‍സ് ' അന്വേഷിക്കുന്നവരല്ലേ ഒന്നാംതരം അന്ധവിശ്വാസികള്‍!!!

  ReplyDelete
 24. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടെ ഇല്ല എന്ന് തെളിയിച്ചാൽ നിങ്ങള്ക്ക് ലഭികുന്നതെന്താണ്? ദൈവം ഉണ്ട് എന്നതിന് ഒരു തെളിവാണോ അത്?

  ReplyDelete