Saturday, July 16, 2011

ചന്ദ്രനിലെ ജലവും സംശയങ്ങളും-രവിചന്ദ്രനു മറുപടി

ചാന്ദ്രയാത്ര എന്ന ഈ ബ്ലോഗ് എഴുതിത്തുടങ്ങാന്‍ സമയം ഇല്ലായിരുന്നു. എന്നാല്‍ പ്രൊഫ രവിചന്ദ്രന്‍ തന്റെ ബ്ലോഗില്‍ ഈ വിഷയം കൈകാര്യം ചെയ്തു തുടങ്ങിയപ്പോള്‍ എന്റെ ബ്ലോഗും ആരംഭിക്കാമെന്നു കരുതി. ശ്രീ രവിചന്ദ്രന്റെ പച്ചക്കുതിര ലേഖനത്തിന് ആ മാസികയില്‍ത്തന്നെ വന്ന ശ്രീ സുദേഷ് എം ആര്‍ എന്ന വ്യക്തിയുടെ മറുപടിയാണ് സമയക്കുറവുമൂലം ഇവിടെ എടുത്തുചേര്‍ക്കുന്നത്.

ശാസ്ത്രത്തിന്റെ പക്ഷത്തു നില്‍ക്കുന്ന(?) ലേഖകന്‍ ആദ്യ ഖണ്ഡികയില്‍ത്തന്നെ വലിയൊരു പച്ചക്കള്ളം  തട്ടിവിട്ടിരിക്കുന്നതു നോക്കുക:"1990 അവസാനം പ്രചരിപ്പിക്കപ്പെട്ട'മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല'എന്ന വ്യാജ സിദ്ധാന്തം (Moon Hoax Theory)കോടികള്‍ വിറ്റുവരവുള്ള കോര്‍പ്പറേറ്റ് വ്യവസായമായി പരിണമിച്ചിരുന്നു." ശുദ്ധനുണയാണീ  പ്രസ്താവം. ചന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിക്കുന്ന പുസ്തകങ്ങളുടെ എണ്ണം പോലും പത്തിലേറെ വരില്ല. പ്രമുഖരായ പ്രസാധകരാരും പ്രസിദ്ധീകരിക്കാത്തതും ഏതാനും ആയിരം കോപ്പികള്‍ മാത്രം വിറ്റഴിക്കപ്പെട്ടതുമായ ഇത്തരം കൃതികളും വീഡിയോകളും വഴി കോടികള്‍ എങ്ങനെ സമ്പാദിക്കുമെന്നാണ് ലേഖകന്‍ പറയുന്നത്? ഉദാഹരണമായി, 'ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ടില്ല എന്ന പേരില്‍ പ്രശാന്ത് ചിറക്കര എഴുതിയ ഒരു പുസ്തകം സുജിലീ പബ്ലിക്കേഷന്‍സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പച്ചക്കുതിരയുടെ വായനക്കാരില്‍ എത്രപേര്‍ ഇപ്പറഞ്ഞ പ്രസാധകരെപ്പറ്റി കേട്ടിട്ടുണ്ട്? എത്രപേര്‍  ആ പുസ്തകം വായിച്ചിട്ടുണ്ട്? പുസ്തകം ഇറക്കിയ വകയില്‍‍ ചെലവായ തുകയെങ്കിലും പാവങ്ങള്‍ക്കു തിരിച്ചുകിട്ടിയെങ്കില്‍ അതു മഹാഭാഗ്യമായി കാണണം. ശാസ്ത്രത്തോടൊപ്പം നുണകള്‍ കൂടി വിളമ്പിയാല്‍ അവയും ശാസ്ത്രമാവുമെന്നാണോ ലേഖകന്റെ ധാരണ?

ചന്ദ്രജലം സംബന്ധിച്ച വിവാദങ്ങളിലേക്കു കടക്കും മുന്‍പ് ലേഖകനോട് വളരെ പ്രധാനപ്പെട്ട ഒരു സംശയം ഉന്നയിക്കട്ടെ:"1969-72 കാലയളവില്‍ ചന്ദ്രനില്‍ ആറ് (അപ്പോളോ  11 മുതല്‍ 17 വരെയുള്ള)  വാഹനങ്ങളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങുകയും 18 പേര്‍ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുകയും ചെയ്തിട്ടുണ്ട്" എന്ന് ലേഖകന്‍ എഴുതിയല്ലോ. വെറും മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ചന്ദ്രനില്‍ പോയി ഇത്രയേറെ ധീരകൃത്യങ്ങള്‍ നടത്തിയ അമേരിക്ക അതിനുശേഷം മുപ്പത്തെട്ടു വര്‍ഷങ്ങള്‍ക്കിടെ എന്തുകൊണ്ട് ഒരിക്കല്‍പ്പോലും ചന്ദ്രയാത്ര നടത്തിയില്ല? ഈ സംശയത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഇന്നോളം നാസക്കു കഴിഞ്ഞിട്ടുണ്ടോ? നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ (1969-72) ആറു പ്രാവശ്യം ചന്ദ്രനില്‍ പോയി സുരക്ഷിതരായി മ‌ടങ്ങിയെത്താമെങ്കില്‍ ഇന്നത്തെ ശാസ്ത്ര-സാങ്കേതിക നിലവാരത്തില്‍ ചന്ദ്രനിലേക്ക് ഷട്ടില്‍ സര്‍വീസ് തന്നെ തുടങ്ങേണ്ടതായിരുന്നില്ലേ? എന്നാല്‍ യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചത്?

ഉത്തരാധുനിക സാങ്കേതിക വിദ്യയുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ സ്പേസ് ഷട്ടിലുകള്‍ക്ക് ഭൂമിയില്‍ നിന്ന് അഞ്ഞൂറു മൈലുകള്‍ മാത്രം സഞ്ചരിക്കാനേ ശേഷിയുള്ളൂ! 1972 ല്‍ അപ്പോളോ പദ്ധതികള്‍ അവസാനിച്ച ശേഷം മൂന്നു ദശകങ്ങള്‍ കൊണ്ടു നേടിയ 'പുരോഗതി'യാണിത്. എന്നാല്‍ 1972 ല്‍ ചന്ദ്രനില്‍ പോയി തിരിച്ചെത്തിയ അപ്പോളോ 17 ന് രണ്ടു ലക്ഷത്തിലേറെ മൈലുകള്‍ താണ്ടാനുള്ള ശേഷിയുണ്ടായിരുന്നു! ശാസ്ത്ര-സാങ്കേതിക വിദ്യ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്കാണല്ലോ. എന്നാല്‍ സ്പേസ് സാങ്കേതിക വിദ്യ 1970കളില്‍ നേടിയ പുരോഗതിയില്‍ നിന്നു വീണ്ടും മുന്നോട്ടു പോകേണ്ടതിനു പകരം അധോഗമിക്കുകയായിരുന്നോ? 1972ല്‍ രണ്ടു ലക്ഷത്തിലേറെ മൈലുകള്‍ കടന്നു തിരിച്ചെത്താന്‍ ശേഷിയുണ്ടായിരുന്ന അമേരിക്ക ഇപ്പോള്‍ അഞ്ഞൂറു മൈലുകള്‍ മാത്രം വട്ടം കറങ്ങി(സ്പേസ് ഷട്ടിലുകള്‍)തിരിച്ചെത്തുന്നത് എന്തുകൊണ്ട്?

ഇനി ചന്ദ്രനിലേക്കില്ലെന്നും ബഹിരാകാശ ഗവേഷണങ്ങള്‍ക്കു പണം ചുരുക്കുകയാണെന്നും പ്രസിഡന്റ് ഒബാമ പ്രസ്താവിച്ചത് വാര്‍ത്തയായിരുന്നല്ലോ. ഇതേപ്പറ്റി റോയിട്ടേഴ്സ് നല്‍കിയ റിപ്പോര്‍ട്ടില്‍ ( 2010 ഏപ്രില്‍  16) ഇങ്ങനെയൊരു വാക്യം കാണാം:" The President will announce that he wants to accelerate development of a large,heavy-lift rocket to carry astronauts beyond low-earth orbit and he will set orbiting Mars as an eventual goal for the space program."

ഇവിടെ ഉയരുന്ന സംശയമിതാണ്:1969ല്‍ തന്നെ  low-earth orbitല്‍ നിന്ന് ഉയര്‍ന്ന് രണ്ടു ലക്ഷത്തോളം മൈലുകള്‍ സഞ്ചരിക്കാന്‍ ശേഷി നേടിയ അമേരിക്ക ഇനിയും ആ ശേഷി വികസിപ്പിക്കേണ്ട ആവശ്യമെന്താണ്? ഇനിയും വികസിപ്പിക്കേണ്ടതുണ്ടെങ്കില്‍ ഇതിനു മുന്‍പ് അതിനുള്ള ശേഷിയില്ലായിരുന്നു എന്നല്ലേ തെളിയുന്നത്?

അപ്പോളോ ടെക്നോളജിയുടെ ഓരോ ഭാഗങ്ങളും സൂക്ഷ്മമായി ഇങ്ങനെ പരിശോധിക്കാവുന്നതാണ്. ഉദാഹരണമായി, അപ്പോളോ 11ല്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ നോക്കാം. അതിന്റെ മെമ്മറി വെറും 152 കി ബൈറ്റാണ്. അതായത് നാം ഇക്കാലത്ത് ഉപയോഗിക്കുന്ന ഒരു കാല്‍ക്കുലേറ്ററിന്റെ കപ്പാസിറ്റി. വാഹനങ്ങളെ നിയന്ത്രിക്കുന്നതില്‍ കംപ്യൂട്ടറുകളുടെ പ്രയോജനം ഏവര്‍ക്കും ഗ്രഹിക്കാവുന്നതാണ്. കാല്‍ക്കുലേറ്ററിന്റെ കപ്പാസിറ്റിയുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടുലക്ഷം മൈലുകള്‍ക്കപ്പുറം പറന്നെത്തിയവര്‍ അതേക്കാള്‍ പതിനായിരക്കണക്കിന് ഇരട്ടി മെമ്മറിയും പ്രോസസിങ് ശേഷിയുമുള്ള കംപ്യൂട്ടറുകളുള്ള ഇക്കാലത്ത് അഞ്ഞൂറു മൈലുകള്‍ക്കു ചുറ്റുമായി കറങ്ങിത്തിരിയുന്നത് എന്തുകൊണ്ടാണ്?

2004ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് 2020ല്‍ അമേരിക്ക ചന്ദ്രനില്‍ വീണ്ടും ഇറങ്ങുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ അത്തരം പദ്ധതികള്‍ നാസ തന്നെ വേണ്ടെന്നു വച്ചിരിക്കുന്നു! ചന്ദ്രനു ശേഷം ചൊവ്വയിലിറങ്ങും എന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ അതേപ്പറ്റിയും നാസ മൌനത്തിലാണ്. എന്തുകൊണ്ട്?

ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നാസയിലെ തന്നെ ശാസ്ത്രജ്ഞനായ ജെയിംസ് ഒബെര്‍ഗിനെ നാസ ചുമതലപ്പെടുത്തുകയുണ്ടായി. ഒടുവില്‍ കരാറില്‍നിന്ന് നാസ പിന്‍വാങ്ങുകയാണുണ്ടായത്. ഇത്തരം ഒട്ടകപ്പക്ഷിനയം ഇന്നും തുടരുമ്പോളാണ് ലേഖകന്‍ ഇങ്ങനെ തട്ടിമൂളിക്കുന്നത്:" ചാന്ദ്രയാത്രയെക്കുറിച്ച് സംശയമുയര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ചില വാദങ്ങള്‍ മുന്നോട്ടു വെക്കുന്നതില്‍ വിവാദപ്രിയര്‍ ആദ്യഘട്ടത്തില്‍ വിജയിച്ചിരുന്നുവെന്നത് സത്യമാണ്.എന്നാല്‍ തടസ്സവാദങ്ങള്‍ക്ക് ഒന്നൊന്നായി കൃത്യമായ മറുപടി നല്‍കപ്പെടുകയും(വീഡിയോ സിമുലേഷന്‍ ഉള്‍പ്പെടെ)ചാന്ദ്രയാത്രകള്‍ നടത്താന്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പുതിയതായി പദ്ധതിയിടുകയും ചെയ്തതോടെ കോലാഹലം ഏതാണ്ട് തണുത്ത മട്ടാണ്."സംശയങ്ങള്‍ക്കു വിശദീകരണം നല്‍കാന്‍ ഇന്നും ഔദ്യോഗികമായി നാസ തയ്യാറായിട്ടില്ലെന്നിരിക്കെ ആരുടെ മറുപടിയെക്കുറിച്ചാണ് ലേഖകന്‍ വാചാലനാകുന്നത്? ചില ശാസ്ത്രീയ ലേഖകരുടെ മറുപടിയെന്നവകാശപ്പെടുന്ന വിശദീകരണങ്ങളെയാകാം ഉദ്ദേശിച്ചത്. എന്നാല്‍ വളരെ ഗുരുതരമായ നിരവധി സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും വിശദീകരണം നല്‍കാതെ നാസയെപ്പോലൊരു വന്‍ശാസ്ത്ര സ്ഥാപനം മൌനം പാലിക്കുന്നതെന്തുകൊണ്ടെന്ന് ലേഖകന്‍ വ്യക്തമാക്കുമോ? ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വരും ദശകങ്ങളില്‍ ചന്ദ്രയാത്രാ പദ്ധതികള്‍ പ്രഖ്യാപിച്ചതുകൊണ്ട് നാസയുടെ വിശ്വാസ്യത പുനസ്ഥാപിക്കപ്പെടുന്നതെങ്ങനെ?

ഇനി ചന്ദ്രനിലെ ജലം എന്ന വിഷയത്തിലേക്കു വരാം. ചന്ദ്രനില്‍ ജലമുണ്ടെന്ന വാദം തട്ടിപ്പാണെന്നാണ് പുതിയ കണ്ടുപിടിത്തം എന്ന് ലേഖകന്‍ എഴുതിയല്ലോ. ചന്ദ്രനില്‍ ജലമുണ്ടെന്ന നാസയുടെ വാദം തട്ടിപ്പാണെന്ന് നാസയു‌ടെ കടുത്ത വിമര്‍ശകര്‍ പോലും പറഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. വ്യാജവാദങ്ങള്‍ സ്വയം നിര്‍മിച്ച് അതിനെ തകര്‍ക്കാന്‍ ലേഖനമെഴുതിയാല്‍ ആര്‍ക്കാണു പ്രയോജനം?

ചന്ദ്രനിലെ ജലവുമായി ബന്ധപ്പെട്ട് ആകെ ഉയര്‍ന്ന സംശയം ഇതു മാത്രമായിരുന്നു: ചന്ദ്രനില്‍ നേരിട്ടുപോയി ശേഖരിച്ച 328 കി. ഗ്രാം പാറ-മണ്ണുകളില്‍ മൂന്നു ദശകത്തിലേറെ ഗവേഷണം നടത്തിയിട്ടും ചന്ദ്രനില്‍ ജലാംശമില്ല എന്ന നിഗമനമാണു ലഭിച്ചത്. ചന്ദ്രയാന്റെ മൂണ്‍ മിനറോളജി മാപ്പര്‍(എം ത്രീ) ജലം കണ്ടെത്തിയതായും നാസ പ്രഖ്യാപിച്ചു. ചന്ദ്രപാറകളില്‍ നേരിട്ടു നടത്തിയ ഗവേഷണങ്ങളേക്കാള്‍ വിശ്വാസയോഗ്യമാണോ ഫോട്ടോ അനാലിസിസ് മാത്രമായ മൂണ്‍ മിനറോളജി മാപ്പര്‍ നല്‍കിയ വിവരം? ആറു പേജുകളിലായി ചന്ദ്രനില്‍ ജലമുണ്ടെന്നു സമര്‍ഥിച്ച ലേഖകനും ഈ സംശയത്തിനു വിശദീകരണം നല്‍കിയിട്ടില്ല.

ലേഖകന്റെ ഈ വരികള്‍ നോക്കൂ:"അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ ഓക്സിജനും ഹൈഡ്രജനുമൊന്നും ഉണ്ടാകില്ലെന്നും അഥവാ ഉണ്ടായാലും നിലനില്‍ക്കില്ലെന്നു് ഏതു സ്കൂള്‍കുട്ടിക്കുമറിയാം,പിന്നെയല്ലേ ജലം!...ആരോപണപ്രവാഹത്തിന്റെ ഗതി ഏതാണ്ടിങ്ങനെയാണ്. "എന്നാല്‍ ഇങ്ങനെയൊരാരോപണം ലോകത്ത് ആരും ഉന്നയിച്ചിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. ചന്ദ്രയാത്ര കെട്ടുകഥയാണെന്നു സമര്‍ഥിക്കുന്ന എഴുത്തുകാരുടെ ഒട്ടേറെ രചനകള്‍ പരതിയെങ്കിലും ഇങ്ങനെയൊരാരോപണം ആരും മുന്നോട്ടുവച്ചതായി കണ്ടില്ല. വൈക്കോലുകൊണ്ടുള്ള മനുഷ്യരുണ്ടാക്കി സൈനികര്‍ ഷൂട്ടിങ് പരിശീലിക്കുന്നതായി കേട്ടിട്ടുണ്ട്. നാസ വിമര്‍ശകരെ നേരിടാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ലേഖകന്‍ ഡമ്മി ആരോപണങ്ങളുണ്ടാക്കി തകര്‍ത്തു പരിശീലിക്കുകയാവാം!

"ചന്ദ്രനിലെ ജലസാന്നിധ്യം നാസയുടെ പെട്ടെന്നുണ്ടായ വെളിപാടാണോ?അല്ല-എന്ന് സൌമ്യമായി ഉത്തരം നല്‍കാവുന്ന ചോദ്യമാണിത് " എന്നും ലേഖകന്‍ എഴുതുന്നു(ലേഖനം മൊത്തത്തില്‍ ഇതിനുള്ള ഉത്തരമാണ്).എന്നാല്‍ "ചന്ദ്രനിലെ ജലസാന്നിധ്യം നാസയുടെ പെട്ടെന്നുണ്ടായ വെളിപാടാ"ണെന്ന് ഏതെങ്കിലും 'വിവാദ നായകര്‍'

അഭിപ്രായപ്പെട്ടുവോ? ഇല്ലെന്നതാണു വസ്തുത.എന്നിരിക്കെ ചന്ദ്രനില്‍ ജലമില്ല എന്നൊരു വ്യാജ സിദ്ധാന്തമുണ്ട് എന്ന വാദം തന്നെ ലേഖകന്റെ മനോവിലാസമാണെന്നു തെളിയുന്നു.

ഒരു ശാസ്ത്രജ്ഞനോ ഏതാനും ശാസ്ത്രജ്ഞരോ പറയുന്ന അഭിപ്രായങ്ങള്‍ പലപ്പോഴും ശാസ്ത്രജ്ഞരാല്‍ തന്നെ വെല്ലുവിളിക്കപ്പെടാറുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൊവ്വയില്‍ മീതേന്‍ കണ്ടെത്തിയെന്ന് യൂറോപ്യന്‍ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്ററുമായി ബന്ധപ്പെട്ട ചില ശാസ്ത്രജ്ഞര്‍ അവകാശപ്പെടുകയുണ്ടായി. എന്നാല്‍ കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ചൊവ്വാ വിദഗ്ധനായ ബ്രൂസ് ജാക്കോസ്കി ഇതില്‍ സംശയം പ്രക‌ടിപ്പിക്കയുണ്ടായി. ഇതേപ്പറ്റി ലോകപ്രശസ്ത ശാസ്ത്ര വാരികയായ ന്യൂ സയന്റിസ്റ്റ് കൊടുത്ത കുറിപ്പിന്റെ തലക്കെട്ട് Methane on Mars causes controversy എന്നാണ്.(New Scientist, 21 Sep 2004. Maggie Mackee യുടെ റിപ്പോര്‍ട്ട്).ജാക്കോസ്കി ഈ അവകാശവാദങ്ങളെ 'വളരെ വിവാദപരം' എന്നാണു വിശേഷിപ്പിച്ചതെന്നും 'ന്യൂ സയന്റിസ്റ്റി'ലുണ്ട്.

1996  ഓഗസ്റ്റ് 7ന് നാസാ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചതെന്താണെന്നോ? ചൊവ്വയില്‍ മുന്‍പ് ജീവനുണ്ടായിരുന്നതിനു തെളിവുകള്‍ കിട്ടി എന്ന്! നാസ ജോണ്‍സന്‍ സ്പേസ് സെന്ററിന്റെ വക്താവ് ഡേവിഡ് മക്കേ തന്നെയാണിതു പ്രഖ്യാപിച്ചത്.കേരളത്തിലേതടക്കം ലോകമെമ്പാടുമുള്ല മാധ്യമങ്ങളില്‍ ഇതേപ്പറ്റി ദിവസങ്ങളോളം വാര്‍ത്തകള്‍ വരികയുണ്ടായി. അന്റാര്‍ട്ടിക്കയില്‍ നിന്നു കിട്ടിയ ALH84001ഉല്‍ക്കയെ പരിശോധിച്ചപ്പോളാണ് ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടായത്.എന്നാല്‍ പിന്നീടുണ്ടായ എല്ലാ പഠനങ്ങളും ഈ പ്രഖ്യാപനം അബദ്ധമായിരുന്നുവെന്നു തെളിയിച്ചു.  'ചൊവ്വയിലെ ജീവനു ' കിട്ടിയ വാര്‍ത്താ പ്രാധാന്യം ഈ തെളിവുകള്‍ക്കു ലഭിച്ചതുമില്ല. ഇത്തരം വിവാദങ്ങള്‍ ശാസ്ത്രലോകത്ത് പതിവുള്ളതാണെങ്കിലും ലേഖകനു പരിചയമില്ലെന്നു ലേഖനത്തില്‍നിന്നു വ്യക്തമാണ്.

(പച്ചക്കുതിര 2010 ജൂലൈ )


ഈ കുറിപ്പിനോട് രവിചന്ദ്രന്‍ പ്രതികരിച്ചില്ല. പകരം പ്രവീണ്‍  എന്ന വായനക്കാരനാണു മറുപടി എഴുതിയത്. ആ മറുപടിക്കും സുദേഷ് മറുപടി ഇങ്ങനെ എഴുതുകയുണ്ടായി:


ശാസ്ത്രജ്ഞന്റെ അഭിപ്രായങ്ങളായാലും അണ്ണാക്കു തൊടാതെ വിഴുങ്ങുന്നവരെ 'ശാസ്ത്രാന്ധവിശ്വാസികള്‍ ' എന്നാണു വിളിക്കേണ്ടത്. ശ്രീ പ്രവീണ്‍ എന്റെ സംശയങ്ങളോടു പ്രതികരിച്ചിരിക്കുന്നതും ഇത്തരമൊരു മനോഭാവത്തോടെയാണ്.(പച്ചക്കുതിര ഓഗസ്റ്റ് 2010).


1972ല്‍ അപ്പോളോ പദ്ധതി അവസാനിപ്പിച്ച നാസ ഇന്നോളം മറ്റൊരു ചന്ദ്രയാത്ര നടത്താത്തതിനു കാരണം, "അമേരിക്കന്‍ ജനതയ്ക്ക് ചന്ദ്രയാത്രയിലുള്ള താത്പര്യവും ആവേശവും ഗണ്യമായി കുറഞ്ഞുവെന്നതാണെ"ന്ന് അദ്ദേഹം എഴുതുന്നു. ശാസ്ത്രീയ ഗവേഷണങ്ങളും പര്യവേക്ഷണങ്ങളും മറ്റും നടത്തുന്നത് ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തിയല്ല, മറിച്ച് ശാസ്ത്ര സമൂഹത്തിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും തീരുമാനമാണ് അക്കാര്യത്തില്‍ നിര്‍ണായകമെന്നുള്ള സാമാന്യ വിവരം പോലും, നാസയെ അന്ധമായി ന്യായീകരിക്കുന്ന തത്രപ്പാടില്‍ പ്രവീണ്‍ മറന്നു പോകുന്നു,അഥവാ പ്രവീണിന് ഇല്ലാതെ പോവുന്നു എന്നതു കഷ്ടം തന്നെ.

"വിവിധ ദൌത്യങ്ങളിലായി കൊണ്ടുവന്ന തെളിവുകളും ഡേറ്റകളും ഏറെക്കുറെ ആവര്‍ത്തനസ്വഭാവമുള്ളതായിരുന്നു"വത്രേ! "വീണ്ടും വീണ്ടും ചന്ദ്രനില്‍ പോയിട്ട് വലിയ പ്രയോജനമൊന്നുമില്ല എന്നതായിരുന്നു നാസയുടെ വിലയിരുത്തല്‍ "എന്നും കുറിപ്പിലുണ്ട്. ഇതാണു യാഥാര്‍ഥ്യമെങ്കില്‍ 2020 നകം വീണ്ടും ചന്ദ്രനില്‍ ഇറങ്ങാനുള്ള നാസയുടെ ശ്രമവും 2011 ലും 2012 ലും പേടകമയക്കാന്‍ പദ്ധതിയിടുന്നതും ഭോഷത്തമല്ലേ പ്രവീണേ? പ്രയോജനമില്ലെന്നു കണ്ട് നാസ നിര്‍ത്തിയ പദ്ധതി നാസ തന്നെ പുനരാരംഭിക്കുന്നതിലെ വൈരുധ്യം എങ്ങനെ വിശദീകരിക്കും? രണ്ടിലൊരു വാദമല്ലേ ശരിയാവൂ?

വരണ്ട ചന്ദ്രനില്‍ നിന്നു കിട്ടിയ പാറയിലും മണ്ണിലും ഭൂമിയിലേതുപോലെ വിവരവൈവിധ്യം കാണാനിടയില്ലെങ്കിലും ആറ് ചന്ദ്രയാത്രകളോടെ തീരുന്ന പ്രകൃതിരഹസ്യങ്ങളേ ചന്ദ്രനിലുള്ളൂ എന്നു കരുതുന്നവരെ വിഡ്ഢികളുടെ കൂട്ടത്തില്‍പ്പോലും പെടുത്താനാവില്ല.ഭൂമിയിലെ പോലെ അന്തരീക്ഷമോ ഗുരുത്വാകര്‍ഷണമോ ഇല്ലാത്ത ചന്ദ്രില്‍ വാനലോകത്തുനിന്നു പതിക്കുന്ന കോസ്മിക് രശ്മികളുടെ വിവരശേഖരം തന്നെയുണ്ടാകും. അതുകൊണ്ടുതന്നെ,നക്ഷത്ര വ്യവസ്ഥകളെയും ഗ്രഹാന്തര മണ്ഡലങ്ങളെയും അവയുടെ ഉദ്ഭവത്തെയും സംബന്ധിച്ചു് ഏറെ വിവരങ്ങള്‍ ചന്ദ്രയാത്രയില്‍നിന്നും പഠനത്തില്‍നിന്നും ലഭിക്കുമെന്നാണു പ്രതീക്ഷിക്കേണ്ടത്. എന്നിട്ടും 'പുതിയ വിവരങ്ങളൊന്നും കിട്ടുന്നില്ല' എന്ന വാദമുയര്‍ത്തി ചന്ദ്രയാത്ര അവസാനിപ്പിച്ച നാസയുടെ നിലപാടുതന്നെ സാമാന്യമായ ശാസ്ത്രബോധമുള്ളവരില്‍ സംശയങ്ങളുയര്‍ത്തും.

സ്പേസ് ഷട്ടിലുകള്‍ ചാന്ദ്രദൌത്യങ്ങള്‍ക്കു വേണ്ടിയല്ലെന്ന് ഏവര്‍ക്കുമറിയാം. ഇന്നത്തെ സ്പേസ് ഷട്ടിലുകള്‍ ചന്ദ്രയാത്ര നടത്താത്തതെന്തേ എന്നതല്ല സംശയം. 1969-72 കാലയളവില്‍ രണ്ടുലക്ഷത്തിലേറെ മൈലുകള്‍ താണ്ടി ആറുതവണ ചന്ദ്രനിലേക്കു ഷട്ടില്‍ യാത്രകള്‍ നടത്തിയവര്‍ ,നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും അഞ്ഞൂറുമൈലുകള്‍ക്കപ്പുറം എന്തുകൊണ്ടു ഷട്ടില്‍ യാത്രകള്‍ നടത്തുന്നില്ല എന്നതാണു ചോദ്യം. ശാസ്ത്ര-സാങ്കേതിക പുരോഗതി മുന്നോട്ടാണെങ്കില്‍ 1972ല്‍ ചന്ദ്രനിലേക്ക് ഷട്ടില്‍ യാത്രകള്‍ നടത്തിയവര്‍ നാലു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ അതിനപ്പുറം പോകുന്നതിനു പകരം വെറും 500 മൈല്‍ വട്ടം കറങ്ങുന്നതെന്തുകൊണ്ടെന്നാണു സംശയം. സ്പേസ് ഷട്ടിലുകള്‍ നിര്‍മിച്ചിട്ടുള്ളത് ചാന്ദ്രയാത്രക്കല്ല എന്നു പറഞ്ഞാല്‍ ഇതിനു വിശദീകരണമാവുമോ ?

ചന്ദ്രനില്‍ ജലമില്ല എന്നൊരു വാദം ഏതെങ്കിലും ഹോക്സ് തിയറിക്കാര്‍ ഉന്നയിച്ചതായി അറിവില്ല. ചന്ദ്രനില്‍ നേരിട്ടു് ഇറങ്ങി കൊണ്ടുവന്ന പാറകളും മണ്ണും നേരിട്ട് ലാബുകളില്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ഗവേഷണഫലം, ജലാംശമില്ല എന്നതായിരുന്നു. എന്നാല്‍ ചന്ദ്രയാനില്‍ നിന്നു കിട്ടിയ ഫോട്ടോകള്‍ നോക്കി ചന്ദ്രനില്‍ ജലാംശമുണ്ട് എന്നു് ഇപ്പോള്‍ നാസ പറയുന്നു. നേരിട്ടു പോയി ശേഖരിച്ച പാറകള്‍ ലാബുകളില്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഗവേഷണഫലമാണോ ഫോട്ടോയാണോ കൂടുതല്‍ ശാസ്ത്രീയമൂല്യമുള്ളത് എന്ന സംശയമാണ്  ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ചന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിട്ടുള്ള ആരും തന്നെ ചന്ദ്രനില്‍ ജലമില്ല എന്നു വാദിച്ചിട്ടേയില്ല. അതിനാല്‍ ഇത്തരമൊരു ആരോപണം ശ്രീ രവിചന്ദ്രന്‍ കെട്ടിച്ചമച്ചതാണെന്നു തെളിയുന്നു.

ചന്ദ്രയാത്രയെ നിഷേധിക്കുന്ന പുസ്തകങ്ങളുടെ എണ്ണം പത്തില്‍ താഴെയാണ്. (പതിനഞ്ചില്‍ ഏറെ എന്ന പ്രവീണിന്റെ വാദം സത്യവിരുദ്ധമാണ്. )വിറ്റഴിക്കപ്പെട്ട അവയുടെ കോപ്പികളാവട്ടെ തുഛമാണു താനും. സിഡികളും സിനിമകളും കപ്പും സോസറും ടീഷര്‍ട്ടുമെല്ലാം വളരെ കുറഞ്ഞ അളവില്‍ മാത്രം വിറ്റഴിക്കപ്പെട്ടവയാണ്. ഇതില്‍നിന്ന് ശതകോടികളുടെ കച്ചവടം നടന്നതായി കണക്കാക്കുന്നവര്‍ക്ക് സാമാന്യ ഗണിതം പോലും വശമില്ലെന്നു സ്പഷ്ടമാണ്.

ചന്ദ്രയാത്രയെക്കുറിച്ചുള്ള ന്യായമായ സംശയങ്ങള്‍ക്ക് 'ബാഡ് അസ്ട്രോണമി' സൈറ്റും ഫിലിപ്പ് പ്ലെയ്റ്റും നല്‍കിയ വിശദീകരണങ്ങള്‍ ബാലിശങ്ങളാണ്. ഒരുദാഹരണം മാത്രം സൂചിപ്പിക്കാം. ചന്ദ്രനില്‍ അസ്ട്രോനോട്ടുകള്‍ കങ്കാരുച്ചാട്ടം നടത്തുന്നുണ്ടല്ലോ. ഇവ സ്പീഡ് മോഷനില്‍ ആക്കിയാല്‍ ഭൂമിയിലെ സാധാരണ ചാട്ടമാകും എന്ന് ഫോക്സ് ന്യൂസിലെ പ്രോഗ്രാമില്‍ ( 2001 ഫെബ്രുവരി 15)വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഭൂമിയിലെ കങ്കാരുച്ചാട്ടം സ്ലോമോഷനിലാക്കി ചന്ദ്രനിലെ ചാട്ടം കൃത്രിമമായി നിര്‍മിക്കാമെന്നര്‍ഥം. ഇതിന് ഫിലിപ്പ് പ്ലെയ്റ്റ് നല്‍കിയ മറുപടി ഇതായിരുന്നു:"To me even when speed up, the images didn't looklike they were filmed in earth's gravity. "പ്ലെയ്റ്റിന് തോന്നാത്തത് അദ്ദേഹത്തിന്റെ നിരീക്ഷണശേഷിയില്ലായ്മയെയാണു വെളിവാക്കുന്നത്. ഇതെഴുതുന്നയാള്‍ പ്രസ്തുത വീഡിയോകള്‍ സ്പീഡ് മോഷനില്‍ കാണുകയുണ്ടായി. വ്യക്തമായും ഭൂമിയിലെ സാധാരണ ചാട്ടം തന്നെയാണതെന്നു ബോധ്യപ്പെടുകയുണ്ടായി. ആര്‍ക്കും ഇതു പരീക്ഷിച്ചു ബോധ്യപ്പെടുന്ന കാര്യമാണ്. അസ്ട്രോനോട്ടുകളുടെ ചന്ദ്രനിലെ കങ്കാരുച്ചാട്ടം നാസയുടെ വിഡ്ഢിത്തത്തിന് ഉദാഹരണം കൂടിയാണ്. ഗുരുത്വാകര്‍ഷണമില്ലാത്ത( 1/6 മാത്രം)ചന്ദ്രനില്‍ വളരെ പതുക്കെ നടക്കുകയാണു വേണ്ടത്. (റിസ്കു കുറക്കാന്‍ ) എന്ന കാര്യം കൃത്രിമ വീഡിയോകള്‍ ചമച്ച നാസയിലെ ബുദ്ധിരാക്ഷസന്മാരുണ്ടോ അറിയുന്നു!
(ഒക്റ്റോബര്‍ , 2010- പച്ചക്കുതിര) 


പച്ചക്കുതിരയില്‍  ഈ കുറിപ്പുകള്‍ എഡിറ്റു ചെയ്താണു വന്നത്.

56 comments:

  1. ചാന്ദ്രയാത്ര എന്ന ഈ ബ്ലോഗ് എഴുതിത്തുടങ്ങാന്‍ സമയം ഇല്ലായിരുന്നു. എന്നാല്‍ പ്രൊഫ രവിചന്ദ്രന്‍ തന്റെ ബ്ലോഗില്‍ ഈ വിഷയം കൈകാര്യം ചെയ്തു തുടങ്ങിയപ്പോള്‍ എന്റെ ബ്ലോഗും ആരംഭിക്കാമെന്നു കരുതി. ശ്രീ രവിചന്ദ്രന്റെ പച്ചക്കുതിര ലേഖനത്തിന് ആ മാസികയില്‍ത്തന്നെ വന്ന ശ്രീ സുദേഷ് എം ആര്‍ എന്ന വ്യക്തിയുടെ മറുപടിയാണ് സമയക്കുറവുമൂലം ഇവിടെ എടുത്തുചേര്‍ക്കുന്നത്.

    ReplyDelete
  2. മുതലാളിത്ത-ശാസ്ത്ര ബന്ധത്തിൽ പിറന്ന മുതലകുഞ്ഞുങ്ങൾ ഇത് കാണുന്നുണ്ടാകുമല്ലോ?സ്‌ക്കാന്‍ഡിനേവിയന്‍രാജ്യങ്ങളിലേക്ക് സുഖവാസത്തിനു പറക്കുവാൻ കൊതിപൂണ്ട ശകുന്തകങ്ങൾ എയർ കണ്ട്രോള്‍യൂണിറ്റിന്റെ മെമ്മറി 152 കി ബൈറ്റിൽ കൂടുതൽ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.ചുമ്മാ ഒരു വഴിക്ക് പോകുന്നതല്ലേ,ഇരിക്കട്ടെ.സുദേഷ് എം ആര്‍ ,എൻ.എം ഹുസൈൻ നന്ദി.

    ReplyDelete
  3. എത്രമാത്രം ദുർബലമായ വലകളാണു ഇക്കൂട്ടർ നെയ്തുണ്ടാക്കുന്നത്.ശ്രീ സുദേഷ് സൂചിപ്പിച്ച പോലെ ശാസ്ത്രാന്ത വിശ്വാസികൾ എന്നു തന്നെ വിളിക്കാം.അമിതമായ അടിമത്ത മനോഭാവം അലങ്കാരമായി മാറിയിരിക്കുന്നു.പഠിച്ച അബദ്ധങ്ങളൊന്നും വിടുകയില്ല;പുതിയതൊന്നും പഠിക്കുകയുമില്ല.

    ReplyDelete
  4. ഇവിടെ ഉന്നയിച്ച സംശയങ്ങള്‍ തെറ്റാകാം ശരിയാകാം, പക്ഷെ ന്യായമായ സംശയങ്ങള്‍ ഉന്നയിക്കുന്നവരെയൊക്കെ "മുസ്ലിംകളും" "അമേരിക്കന്‍ വിരുദ്ധരും" ആക്കുന്ന രവിചന്ദ്രന്‍റെ നിലപാടുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നു.

    എന്തിനെയും സന്ദെഹത്തോടെ കാണുന്നവരാണ് യുക്തിവാദികള്‍ എന്‍റെ ധാരണ തെറ്റാണ് എന്ന് ബോധ്യമായത്‌ അവരുമായി നേരിട്ട് സംവദിച്ചപ്പോഴാണ്. എന്തിനെയും മുന്‍വിധിയോടെ കാണുന്നവരാണ് ശരിക്കും കേരള യുക്തിവാദികള്‍.

    ReplyDelete
  5. ചന്ദ്രനില്‍ അമേരിക ഇറങ്ങിയിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല .. പക്ഷെ അതിനു അവര്‍ക്ക് കഴിയുമായിരുന്നു എന്നത് മനസ്സിലാക്കാന്‍ വലിയ വിഷമം ഇല്ല . യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ ഈ വാദത്തിനെതിരായി ഇവിടെ ഉന്നയിച്ചു കണ്ട പല എതിര്‍വാദങ്ങളും അന്ജതയില്‍ നിന്നും ഉടലെടുത്തതാണ് എന്ന് തോന്നുന്നു .. പ്രത്യേകിച്ചും 152 KB മെമറിയുടെ കണക്കു എനിക്ക് ശരിക്കങ്ങിഷ്ടപ്പെട്ടു . ആരെയും ചെറുതാക്കാന്‍ ഉദ്ദേശമില്ല . പക്ഷെ സ്വയം അവഗാഹമില്ലാത്ത കാര്യങ്ങള്‍ വാദം സാധൂകരിക്കാന്‍ ഉപയോഗിക്കുന്നത് മണ്ടത്തരമാണ് . ചന്ദ്രനില്‍ വച്ച് എടുത്തു എന്ന് പറയപ്പെടുന്ന വീഡിയോ ഭൂമിയില്‍ വച്ച് വ്യാജമാക്കി ഉണ്ടാക്കേ എടുത്തതാണ് എന്ന് പറയുമ്പോള്‍ അതിനു ശാസ്ത്രീയമായ സാധ്യത എന്നാ നിലയില്‍ അടിത്തറ ഉണ്ട് . പക്ഷെ , മറ്റു വാദങ്ങള്‍ എത്രത്തോളം അബദ്ധം നിറഞ്ഞതാണ്‌ എന്ന് പരയുന്നവര്‍ക്കറിയില്ല എന്നാണ് നിരീക്ഷിക്കാന്‍ സാധിക്കുന്നത് . അതെപ്പെറ്റി കൂടുതല്‍ തത്കാലം വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല .. അടിസ്ഥാന കംപ്യുട്ടര്‍ ശാസ്ത്രവും , ഗ്രാവിറ്റിയെ കുറിച്ചുള്ള വിജ്ഞാനവും ഒക്കെ അധാരമാക്കിയെ ഇത് വിശദീകരിക്കാന്‍ സാധിക്കൂ.. കൂടുതല്‍ പേരും ഇതിനൊന്നും ശ്രമിക്കാതെ വാദത്തിനു വേണ്ടി വാദിക്കുകയാണ് എന്നുള്ളത് കൊണ്ട് , എന്റെ സമയം മിനക്കെടുതുന്നില്ല .

    PS :നാളെ ജി പി എസ ഉള്ള കാറ് കണ്ടു മാത്രം ശീലിച്ചവര്‍ , ജി പി എസ ഇല്ലാതെ കാര്‍ ഓടില്ലെന്നും അത് കൊണ്ട് ജി പി എസ നു മുന്‍പ് കാര്‍ ഉണ്ടായിരുന്നില്ലെന്നും വാദിച്ചാല്‍ അത്ഭുതപ്പെടാനില്ല . മനുഷ്യ മനസ്സു അങ്ങനെയാണ് .

    ReplyDelete
  6. പ്രത്യേകിച്ചും 152 KB മെമറിയുടെ കണക്കു എനിക്ക് ശരിക്കങ്ങിഷ്ടപ്പെട്ടു . ആരെയും ചെറുതാക്കാന്‍ ഉദ്ദേശമില്ല . പക്ഷെ സ്വയം അവഗാഹമില്ലാത്ത കാര്യങ്ങള്‍ വാദം സാധൂകരിക്കാന്‍ ഉപയോഗിക്കുന്നത് മണ്ടത്തരമാണ് .
    ==========


    വാസു ഇത് തെന്നെയെല്ലേ ആ പറഞ്ഞ കമ്പ്യൂടര്‍.

    http://en.wikipedia.org/wiki/Apollo_Guidance_Computer


    ഇതിന് ഈ പറഞ്ഞ മെമറി ഒക്കെ തെന്നെയുള്ളൂ. അതി ഇനി എനിക്ക് തെറ്റിയതാണോ ?

    ReplyDelete
  7. സുബരിനു തെറ്റിയില്ല . സുബൈര്‍ എന്നെ തെറ്റിദ്ധരിച്ചു . ആ വിവരം തെറ്റാണെന്നല്ല ഞാന്‍ പറഞ്ഞത് . അത് ശരി തന്നെ ആണ് .152 KB മെമ്മറിയില്‍ അധിസ്തിതമായ ഒരു CPU വിനു എന്തൊക്കെ കംപുടിംഗ് പവാര്‍ ഉണ്ട് എന്നതിന്റെ അസ്സെസ്സ്മെന്റിലാണ് ഞാന്‍ അബദ്ധം കാണുന്നത് . ഇപ്പോഴും പല മള്‍ടി ടാസ്കിംഗ് embedded Operating സിസ്ടങ്ങളും 4 KB യില്‍ മാത്രം താഴെ ഫുട് പ്രിന്റ്‌ ഉള്ളവയാനെന്നും ഓര്‍മിക്കുക . അതില പലതും ആ മെമറി സ്പേസില്‍ മള്‍ടി ലയര്‍ നെറ്റ് വര്‍കിംഗ് കോഡ് പോലും ഉള്‍ക്കൊള്ളുന്നവയാനെന്നും ഓര്‍ക്കുക . സോറി കൂടുതല്‍ ടെക്നികല്‍ ആകുന്നില്ല ..ആരെന്തു വേണമെങ്കിലും വിശ്വസിച്ചോട്ടെ .. എനിക്കൊരു പരാതിയും ഇല്ല

    ReplyDelete
  8. സുബരിനു തെറ്റിയില്ല . സുബൈര്‍ എന്നെ തെറ്റിദ്ധരിച്ചു . ആ വിവരം തെറ്റാണെന്നല്ല ഞാന്‍ പറഞ്ഞത് . അത് ശരി തന്നെ ആണ്
    =========


    എന്നാ ഞാന്‍ വിട്ടു

    ReplyDelete
  9. വോയേജര്‍ വാഹനങ്ങള്‍ നക്ഷാന്തര ഗമനം തുടങ്ങിയിരിക്കുന്നു അഞ്ഞൂറു മൈല്‍ മാത്രം വാഹനം വിടാന്‍ കഴിവുള്ള അമേരിക്ക കാര്‍ എന്തെല്ലാം നുണകള്‍ ആണ് പറയുന്നത്...
    വ്യാഴവും,ശനിയും പ്ലൂടോയും എല്ലാം ഇത്ര കാലം കണ്ടത് ആരൊക്കെയോ വരച്ച ചിത്രങ്ങള്‍ ആയിരുന്നു എന്ന് തോനുന്നു..
    റോക്കറ്റിനു തീ കൊടുത്തു ആളെ പറ്റിക്കുന്ന ഈ പരിപാടി അമേരിക്ക ക്കാര്‍ എന്നാ നിര്‍ത്തുക..?
    പല മേഘലകളിലെ വിദ്വാന്‍ ആയ ഹുസൈന്‍ സാബിന് മുസ്ലിം ആയത് കൊണ്ടാകും നോബല്‍ അടിക്കാത്തത്
    ശക്തിയായി പ്രതിഷേധിക്കുന്നു.

    ReplyDelete
  10. പല മേഘലകളിലെ വിദ്വാന്‍ ആയ ഹുസൈന്‍ സാബിന് മുസ്ലിം ആയത് കൊണ്ടാകും നോബല്‍ അടിക്കാത്തത്
    ശക്തിയായി പ്രതിഷേധിക്കുന്നു.
    ===========


    ഇതാണ് എനിക്ക് മനസ്സിലാക്കാത്തത്.

    വിശ്വാസികള്‍ക്കില്ലാത്ത മത സ്നേഹമാണല്ലോ യുക്തിവാദികള്‍ക്ക്. സ്വന്തമായി ആദര്‍ശം ഒന്നുമില്ലാത്തനാലാകും ഇപ്പോഴും മതത്തെ ഒന്ന് കൊട്ടണം എന്ന് തോന്നുന്നത്.

    ReplyDelete
  11. അടിമത്വോം,കണ്ണ് ചൂഴല്‍ കൈ വെട്ട് കല്ലെറിഞ്ഞു കൊല്ലല്‍ ബാലികാ വിവാഹം.....
    ഇമ്മാതിരി ആദര്‍ശം നമ്മക്ക് വേണ്ടേ...

    ReplyDelete
  12. യുക്തി വാതികളില്‍ നിന്നും ബ്ലോഗില്‍ എത്തിപ്പെട്ട "മലയാളി ഡോകിന്സും" പൊള്ളയാകുന്നു. അതെ വായനക്കാരാല്‍ അവിശ്വസിക്കപ്പെടുക.
    എഴുതപ്പെടുന്ന "വാക്കുകള്‍ക്കു" വിശ്വസ്യതയുണ്ടോ എന്ന് ഈ പ്രൊഫസ്സറും നോക്കുന്നില്ല. അപ്പോള്‍ പ്രൊഫസ്സര്‍ രവിചന്ദ്രനും
    ഇവിടെ പോസ്റ്റുകള്‍ ഇട്ടു സത്യസന്ധനാകുകയല്ല ചെയ്യുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെയും "കാര്‍ഡു" വായനക്കാര്‍ കണ്ടുകഴിഞ്ഞു.
    പ്രൊഫസ്സര്‍ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് കരുതിയവര്‍ കടുത്ത നിരാശയിലേക്ക് കൂപ്പു കുത്തുന്നു.
    ഇവിടെ കമന്റിയ യുക്തിവാദി സഹോദരങ്ങളില്‍ നിന്നും അത് കാണാം.
    സത്യം അകലെയല്ല, മുന്‍ധാരണ മാറ്റി നിഷ്കളങ്കമായി പഠിക്കണമെന്നെയുള്ളൂ, അത് മതമായാലും ശാസ്ത്രമായാലും.

    ReplyDelete
  13. സ്നേഹിതരെ ,

    ഇവിടെയും മതമോ ? മതമില്ലാത്ത ഒരു കാര്യവും ചര്‍ച്ചക്കിടയില്‍ കയറി വരാത്തതിന്റെ കുഴപ്പം മനസ്സിലാകുന്നില്ല.കടയില്‍ പോയി ഒരു സാധനം വാങ്ങുന്നത് വരെ മതമുള്ളവന്‍ നിര്‍മ്മിച്ച വസ്തുവാണോ അല്ലയോ എന്ന് പരിശോധിക്കുന്നവാന്‍ വെമ്പല്‍ കൊള്ളൂന്നവന്‍ മനോരോഗി ആണോ എന്ന് സംശയിക്കണം.ചാന്ദ്രയാത്രയെ കുറിച്ചുള്ള ചില സംശയങ്ങള്‍ ഇവിടെ പ്രതിപാദിച്ചു.അവക്ക്‌ ശാസ്ത്രീയമായി മറുപടി നല്‍കാന്‍ ശ്രമിക്കുക .അല്ലാതെ അതിനിടയിലും മതവും മാങ്ങാതൊലിയും പറയുന്നവന്‍ ഏതു വകുപ്പില്‍ പെടുമെന്നു ഊഹിക്കാം !

    ReplyDelete
  14. പ്രിയ ഷമീര്‍,
    "യുക്തിവാദ ലാബെല്‍" ഉപയോഗിച്ചു സത്യവിരുദ്ധ പ്രചാരണത്തിനു അവരെ പ്രേരിപ്പിക്കുന്നത് എന്താണന്നു വേഗം മനസ്സിലാക്കാം. അവരുടെ പൊള്ളയായ പരിണാമസിദ്ധാന്തം അടിച്ചേല്‍പ്പിക്കുന്നതില്‍ ഇവിടെ തടസ്സമായിരിക്കുന്നത് ആരെന്നും അവര്‍ക്കറിയാം.
    പ്രൊഫസ്സര്‍ രവിചന്ദ്രന്‍ കമന്റുന്നവരുടെ ചോദ്യത്തിലെ കാര്യം അന്വേഷിക്കുന്നതിനു പകരം "കാര്‍ഡു" ചോദിക്കാനുള്ള വ്യഗ്രത കാട്ടുമ്പോള്‍ അദ്ദേഹത്തിന്റെ ഗ്രാഹ്യശേഷിയും ബൌദ്ധിക നിലവാരവും സത്യസന്ധതയില്ലാഴ്മയും ബോധ്യപ്പെടുന്നു.
    കാളിദാസനെപ്പോലെ ഖുര്‍ആന്‍തേടി നടക്കുന്നതും കാണാം. മതങ്ങളെ എതിര്‍ത്താല്‍
    മാത്രം പോരല്ലോ ബദല്‍ അവതരിപ്പിക്കെണ്ടേ? അതും കയ്യിലില്ല. സ്വയം മനോരോഗികളാകാന്‍ വിധിക്കപ്പെട്ടവര്‍. പിന്നെ ഈ "ചോട്ടകളെ" ക്കുറിച്ച് പറയേണ്ടതുണ്ടോ?.

    ReplyDelete
  15. മൂൺ ഹോക്സ് എത്രയോ വർഷം മുമ്പ് തന്നെ പ്രസിദ്ധമാണ്. ഈ കളിക്ക് പൊളിയാതിരിക്കാൻ വേണ്ടി നാസ സ്വന്തം എഞ്ചിനീയർമാരെ തന്നെ കൊന്നിട്ടുണ്ട്. ആരോപിച്ചത് നാസയിലെ തന്നെ എഞ്ചിനീയറാണ്. മൂൺ ഹോക്സിനെ കുറിച്ച് ഞാനൊരൂ പൊട്ടൻ പോസ്റ്റിട്ടിരുന്നു ഇവിടെ....

    ReplyDelete
  16. മുഹമ്മദ് ഷാൻ,

    "അടിമത്തം,കണ്ണ് ചൂഴല്‍, കൈ വെട്ട്, കല്ലെറിഞ്ഞു കൊല്ലല്‍, ബാലികാ വിവാഹം എന്നിങ്ങനെ തെറ്റിദ്ധരിക്കപ്പെട്ട മതം നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട.ആരു നിർബന്ധിച്ചു? ഈ വിഷയം വഴിതിരിച്ചു വിടാനുള്ള തന്ത്രപ്പാടുകളെ നിങ്ങൾക്ക് വിട!

    ReplyDelete
  17. യുക്തിവാദികള്‍ എത്ര മുന്‍‌വിധിയോടെയാണ് കാര്യങ്ങള്‍ കാണുന്നത് എന്ന വസ്തുത കൂടുതല്‍ വ്യക്തമാകാന്‍ ഉപകരിക്കുന്നതാണ് ഈ പോസ്റ്റ്.

    ReplyDelete
  18. ചെത്തുക്കാരൻ വാസു, 

    ജി.പി.സ് കാറുകളുടെ അനിവാര്യ ഉപകരണമൊന്നുമല്ല.താരതമ്മ്യം കുറഞ്ഞപക്ഷം യുക്തിപൂർവ്വം ആയിരിക്കണം.പഴയവാഹനങ്ങളുടെ പഴഞ്ചൻ എഞ്ചിനുകൾ ആധുനികവാഹനങ്ങളുടെ എഞ്ചിനുമായി തുലനം ചെയ്ത് നോക്കൂ...ഉയർന്ന ആർ.പി.എമ്മും ടോർക്കും പെർഫോമെൻസും ഏതിനെന്നു തനിയെ മനസ്സിലാകും.തുമ്പിയും ജെ.സി.ബിയും ഒരു പോലെ കാണരുത്.

    ReplyDelete
  19. ഈ ലേഖനങ്ങള്‍ എഴുതിയത് മിസ്റ്റര്‍ ഹുസ്സൈന്‍ തന്നെയാണെന്ന് വ്യക്തം. ഇതിലെ ഓരോ വാക്കുകള്‍ക്കും ഹുസ്സൈന്‍ ടച്ച്. പിന്നെ ഈ എം ആര്‍ സുദേഷ് ആരാണ്‌? മിസ്റ്റര്‍ ഹുസൈന്‍ തന്നെയോ? അതോ ബിനാമിയോ?

    ReplyDelete
  20. നാസ്തികന്‍,

    എഴുതിയത് പാക്കരനാണോ പോക്കരാണോ എന്നതില്‍ എന്ത് കാര്യം ? പറഞ്ഞകാര്യം ശരിയോ തെറ്റോ എന്നതിലാണ് കാര്യം.“കലഹിക്കുന്ന ഓരോന്നുമായി കലഹിക്കാൻ തുടങ്ങിയാൽ പിന്നെ അവസാനമുണ്ടാകില്ല”- വില്യം പെൻ

    ReplyDelete
  21. ചന്ദ്രനില്‍ നീലാം(അര്‍മ)സ്ട്രോങ്ങ് എന്ന അമേരിക്കകാരന്‍ ഇറങ്ങിയെന്നാണ് നാം പഠിച്ചത് അല്ലേ
    പക്ഷെ ഇവിടെ പറയുന്ന ഈ വിഷയം ചിലപ്പോള്‍ തെറ്റായിരിക്കാം അല്ലെങ്കില്‍ ശെരിയായിരിക്കാം
    പക്ഷെ ഇന്നും ഇതിനെയൊക്കെ കുറിച്ച് നാം പഠനം നടത്തി വരുകയാണ്, പിനെ താങ്കള്‍ എഴുതിയ ഒരു കാര്യം എനിക്കും ചില ശങ്കകള്‍ ഉണ്ടാകുന്നു നേരിട്ട് പോയി പാരിക്ഷിചിട്ടും പിടികിട്ടാത്തത് ഫോട്ടോസ് വെച്ച് പഠിച്ചാല്‍ എന്ത് സമ്പവിക്കും നമുക്ക് നോക്കികാണാം

    ReplyDelete
  22. നാസ്തികാ,
    ഈ പോസ്റ്റില്‍ പരാമര്‍ശിച്ച പ്രശാന്ത് ചിറക്കര എഴുതിയ പുസ്തകം കൈവശമുള്ളയാളാണ് ഇതെഴുതുന്നത്. ഈ പോസ്റ്റ് കണ്ടപ്പോള്‍ അതെടുത്ത് വീണ്ടും ഒന്നു വായിച്ചു. അതിലെ ഒരു സ്റ്റൈലുണ്ടിതിന്. അപ്പോള്‍ ഇതെഴുതിയത് പ്രശാന്തു തന്നെയാണോ? അതോ ഹുസൈന്‍ തന്നെയാണോ ഈ പ്രശാന്തും? അതുപോലെ പച്ചക്കുതിരയില്‍ രവിചന്ദ്രന്‍ സാറിനുവേണ്ടി മറുപടി എഴുതിയ പ്രവീണ്‍ ആരാണ്? അദ്ദേഹം പ്രൊഫ. രവിചന്ദ്രന്‍ തന്നെയാണോ?
    അതെന്തു കുന്തോമാകട്ടെ.അതല്ലല്ലോ പ്രശ്നം! പ്രശ്നം ,ആരെഴുതിയെന്നതിനേക്കാള്‍ എഴുതിയ വിഷയമാണല്ലോ. പ്രശാന്തിന്റെ പുസ്തകം വായിക്കുന്നവര്‍ക്ക് ചാന്ദ്രയാത്രയില്‍ സംശയം ഉണ്ടാകും. അങ്ങനെ സംശയം ഉള്ളയാളാണ് ഞാന്‍ .ഈ പോസ്റ്റും രവിചന്ദ്രന്‍ സാറിന്റെ പോസ്റ്റും വായിച്ചപ്പോള്‍ വീണ്ടും സംശയം കൂടി. രവിചന്ദ്രന്‍ സാര്‍ ആ സംശയം തീര്‍ക്കുമെന്നാണ് പ്രതീക്ഷ.

    ReplyDelete
  23. >>>അടിമത്വോം,കണ്ണ് ചൂഴല്‍ കൈ വെട്ട് കല്ലെറിഞ്ഞു കൊല്ലല്‍ ബാലികാ വിവാഹം.....ഇമ്മാതിരി ആദര്‍ശം നമ്മക്ക് വേണ്ടേ<<<...

    മുഹമ്മദ് ഷാന്‍,

    ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങി എന്ന അമേരിക്കന്‍ അവകാശവാദത്തിലെ സത്യവും മിഥ്യയും പരിശോധിക്കുന്ന ചര്‍ച്ചയാണീ ബ്‌ളോഗില്‍ എന്നറിയാമല്ലോ?രവിചന്ദ്രന്‍ ഈ വിഷയകമായി സ്വന്തം ബ്‌ളോഗില്‍ എഴുതുന്ന അഭിപ്രായങ്ങളും നിഗമനങ്ങളും ഇവിടെ വസ്തുനിഷ്ടമായി വിശകലനം ചെയ്യുന്നു.
    ബ്‌ളോഗിന്റെ കേന്ദ്രവിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഇവിടെ കമന്റരുത്. അത്തരം നിലവാരമില്ലാത്ത പരാമര്‍ശങ്ങള്‍ക്കായി കാളിദാസന്‍, സുശീല്‍ കുമാര്‍, സി.കെ.ബാബു തുടങ്ങിയവരുടെ ബ്‌ളോഗുകള്‍ മുഹമ്മദ് ഷാനെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നുണ്ട്. പിന്നെ എന്‍.എം.ഹുസൈന്‍, രവിചന്ദ്രനു ഇപ്പോള്‍ നല്‍കുന്ന മറുപടികള്‍ വായിച്ച് വിറളി പൂണ്ടിട്ടാണെങ്കില്‍ വരും നാളുകളില്‍ മുഹമ്മദ് ഷാന് അപസ്മാരം കൂടുവാനാണ് സാധ്യതയും എന്നുകൂടി മൂഹമ്മദ് ഷാന്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും!

    ReplyDelete
  24. പരാമര്‍ശങ്ങള്‍ക്കായി കാളിദാസന്‍, സുശീല്‍ കുമാര്‍, സി.കെ.ബാബു തുടങ്ങിയവരുടെ ബ്‌ളോഗുകള്‍ മുഹമ്മദ് ഷാനെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നുണ്ട്.
    =============


    താങ്കള്‍ രവിചന്ദ്രനെ വിട്ടു.

    ReplyDelete
  25. രവി ചന്ദ്രന്റെ
    "ചന്ദ്രനിലേക്ക് " എന്ന ലേഖനത്തിലെതാണ് താഴെയുള്ള വരികള്‍ .ടിയാന്‍ എന്ത് പറഞ്ഞാലും ഇസ്ലാമിനെ ഒന്ന് തൊഴിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത രാത്രികളായി മാറിയിരിക്കുന്നു .പതിവ്‌ ഗീര്‍വാണങ്ങളുമായി ഇ.എ.ജബ്ബാര്‍ മൊല്ലാക്ക സഹയാത്രയില്‍ ഖുര്‍ആനിന്റെ വികല വ്യാഖ്യാനങ്ങളുമായി സഹായിക്കുന്നുമുണ്ട്. ഖുര്ബാനക്ക് ആമേന്‍ പറയാന്‍ അകത്ത്‌ തൊഗാഡിയയും പുറത്ത്‌ ശാകുന്തളകര്‍ത്താവ്‌ എന്ന ലേബലും ഒട്ടിച്ച് മറ്റ്‌ ചിലരും .

    1) "ഉത്തരാധുനികതയുടെ ബാനറില്‍ അരങ്ങേറിയ ഈ കണ്ടുപിടുത്തത്തിന് അമേരിക്കയുടെ ശത്രുരാജ്യങ്ങളിലും ഇസ്‌ളാമികലോകത്തും കൂടുതല്‍ സ്വീകാര്യത ലഭിച്ചത് സ്വഭാവികംമാത്രം."

    "ഇസ്ലാമികലോകത്തും " ഈ "ഉം" ഒരു ഇരുത്തി മൂളലാണ്.ഇസ്ലാമിക വിരുദ്ധതയുടെ വലിയ മൂളല്‍ .

    2) " അമേരിക്ക ഒരു സാമ്രാജ്യത്വശക്തിയാണെന്നതുകൊണ്ട് മാത്രം അവരുടെ നേട്ടങ്ങള്‍ തള്ളാനാവില്ല.നാളെ ഇസ്‌ളാമികസാമ്ര്യാജ്യത്വം സമാനമായൊരു പഠനഫലമായി മുന്നോട്ടുവന്നാലും അത് പരിശോധിച്ച് അംഗീകരിക്കാന്‍ ശാസ്ത്രലോകത്തിന് ബാധ്യതയുണ്ട്. "
    "ഇസ്‌ളാമികസാമ്ര്യാജ്യത്വം " എന്നതിന് പകരം വല്ല ചൈനയോ ,ബ്രിട്ടനോ,ജര്‍മ്മനിയോ പറയാമായിരിക്കെ തന്നെ മനസ്സിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന "വിഷം "തനിയെ വമിക്കുന്ന കാഴ്ച്ച മനസ്സിലാക്കാന്‍ പ്രൊഫസര്‍ കണ്ണട ഒന്നും വേണ്ട .

    ഇത്തരം ഒരു പരാമര്‍ശം ഇവിടെ എം .ആര്‍ സുധേഷിന്റെ ലേഖനത്തില്‍ ഒരു മരുന്നിനു പോലും ഇല്ലെന്നിരിക്കെ ഇതിനു താഴെയും അക്കാര്യം പറഞ്ഞ് വായ പിളര്ത്തിയവര്‍ പ്രൊഫസര്‍ "കുല്‍ കര്‍ണ്ണി" യോട് ചോദ്യങ്ങള്‍ക്ക്‌ സമാധാനം പറയാന്‍ ആദ്യം അഭ്യര്‍ത്ഥിക്കുക .

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. മൂക്കില്ലാ രാജ്യത്ത് മുറി മൂക്കന്‍ രാജാവ്...
    ഹ ഹ ഹ

    ReplyDelete
  28. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ വാശിക്ക് മദ്രാസിലേക്ക് ഒളിചോടിപ്പോയിരുന്നു
    അതും ഭാഷ അറിയാത്ത, കൈയില്‍ അഞ്ഞൂറ് രൂപ പോലുമില്ലാത്ത കാലത്ത്
    അതു വിശ്വസിക്കണമെങ്കില്‍,
    ഇപ്പോള്‍ ആയിരക്കണക്കിന്‌ (കുറക്കേണ്ട അല്ലേ കോടിക്കണക്കിനു) രൂപ കയ്യിലുണ്ടായിട്ടും
    പിന്നേം പിന്നേം ഞാന്‍ മദ്രാസില്‍ പോണമെന്ന് പറയുന്നതില്‍ ന്യായമില്ല
    അമേരിക്ക അന്നൊരു വാശിക്ക് ചന്ദ്രനില്‍ പോയി എന്ന് വച്ചു പിന്നേം പിന്നേം പോണമെന്ന് എന്താണിത്ര നിര്‍ബന്ദം ?.
    ==
    മതവും ചന്ദ്രയാത്രയുമായി കൂട്ടിക്കുഴക്കന്‍ ചിലര്‍ നടത്തുന്ന ശ്രമം കണ്ടില്ലെന്നു നടിക്കുന്നില്ല
    അതു അവരുടെ പ്രകൃതം... കഴുത്ത കാമം കരഞ്ഞങ്ങു തീര്‍ക്കട്ടെ...

    ReplyDelete
  29. "ചന്ദ്രന്‍ മദ്രാസുപോലെ ആയിരുന്നങ്കില്‍ .........
    ഞാനവിടെ താമസിക്കുമായിരുന്നു........ "

    ചന്ദ്രനെ വിട്ടു "പറക്കും തളികയില്‍" എത്ത്രയെത്ര വഴിപോക്കരാണ് പലഗ്രഹങ്ങളും ചുറ്റി യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്!.
    പെറുക്കി കൊണ്ടുവന്ന കല്ലുകള്‍ക്ക് കണക്കുമില്ല!!!.

    ReplyDelete
  30. വഴിപോക്കന്‍,

    1) മഹത്തായ ഒരു കണ്ടുപിടുത്തത്തെ(?) ഒരു ലക്ഷ്യവുമില്ലാത്ത ഒളിച്ചോട്ടവുമായി താരതമ്മ്യപ്പെടുത്തി. അമേരിക്ക ചന്ദ്രനിലേക്ക് ഒളിച്ചോടിയതാണെങ്കില്‍ കുറ്റം പറയുന്നില്ല.

    2)ഇപ്പോഴും ഒളിച്ചോട്ടം താങ്കള്‍ തുടരുന്നു എന്ന് കരുതുക.മദ്രാസാണ് ലക്ഷ്യം പക്ഷെ കോയമ്പത്തൂര്‍ വരെ താങ്കള്‍ക്ക് പോകാന്‍ കഴിയുന്നുള്ളൂ.അങ്ങനെയെങ്കില്‍ "മദ്രാസ്‌ വരെ ഒളിച്ചോടി"എന്ന പ്രഖ്യാപനം ബഡായിയാണെന്ന് ജനം വിധിക്കും.അല്ലെങ്കില്‍ ആ വെല്ലുവിളി ഏറ്റ് തെളിയിച്ചു കാണിക്കണം!

    3)അക്കാലത്ത്‌ വളരെ വിഷമിച്ച് ഒന്ന് ,രണ്ട് ദിവസം കൊണ്ട് മദ്രാസില്‍ എത്തിയ നിങ്ങള്‍ക്ക്‌ ഇക്കാലത്ത്‌ ആധുനികവാഹനങ്ങളുടെ സഹായത്താല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് ചെന്നെയില്‍ ഇറങ്ങാം.ചെന്നെ നിങ്ങളുടെ ഇഷ്ടസ്ഥലമാണെങ്കില്‍ എത്ര തവണ പോയി വരാമായിരുന്നു.എന്നിരിക്കെ ഇക്കാലത്ത്‌ അവിടെ പോകാന്‍ കഴിയുന്നില്ല എന്ന് പറയുന്നതില്‍ എന്ത് യുക്തി?
    ഉദാഹരണം കൊണ്ട് കളിക്കരുത് !

    ReplyDelete
  31. അവിടെ പോയതുകൊണ്ട് നേരിട്ട് ഗുണമൊന്നുമില്ല. വളരെ ചെറിയ ഗോളം, ഗുരുത്വാകര്‍ഷണം വളരെ കുറവ്. തുടങ്ങി ഗുണമില്ലാത്ത കാര്യങ്ങള്‍. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ ശൂന്യാകാശ ഗവേഷണ ശക്തി തെളിയിക്കല്‍ മാത്രമാണ് ചന്ദ്രായനം. ആദ്യമായി തങ്ങള്‍ക്കിത്ര കഴിവുണ്ടെന്ന് മറ്റുള്ളവരെ കാണിച്ചു കൊടുക്കല്‍. അതു കഴിഞ്ഞാല്‍ അതിനപ്പുറമുള്ള ലോകത്തേക് പോയവര്‍ക്ക് പിന്നെ എന്തിന് വീണ്ടും ഉപകാരമില്ലാത്ത ചന്ദ്രനില്‍ പോകണം. വളര്‍ന്ന നമ്മളാരെങ്കിലും വീണ്ടും മുട്ടുകാലില്‍ ഇഴഞ്ഞ് നടക്കുമോ?
    പിന്നെ വെള്ളമുണ്ട് മറ്റേതുണ്ട് എന്നൊക്കെ പറയുന്നത് അധികാരികള്‍ക്ക് ജനങ്ങളെ പറ്റിക്കാന്‍. യുദ്ധത്തിനും, ഉപഗ്രഹങ്ങള്‍ കമ്പോളത്തിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണ് വേറൊരു ധര്‍മ്മം.

    ReplyDelete
  32. യുക്തിവാദി/ നിരീശ്വര വാദി /ശാസ്ത്ര പക്ഷം നടത്താന്‍ പോവുന്ന സാമൂഹിക വികാസ പ്രക്രിയയുടെ ഭാഗം ആണെന്ന് തോന്നുന്നു എന്ന് ബ്ലു ലോഗത്ത്‌ നടക്കുന്ന വിവാദങ്ങള്‍ .മതങ്ങള്‍ ആണ് മനുഷ്യന്റെ സാമൂഹിക വികാസ പ്രക്രിയക്ക് വിഘാതം നില്കുന്നതെന്ന പ്രത്യക്ഷ വാദങ്ങളും അതില്‍ തന്നെ ഇസ്ലാമിനെ ഏറ്റവും ആദ്യം തകര്‍ക്കപെട്ണ്ട മതം ആയി ടാര്‍ഗറ്റ് ചെയ്യുകയും ചെയുന്ന സംവാദ കോലാഹലങ്ങള്‍ യതാര്‍ത്ഥത്തില്‍ ഉള്‍ കൊള്ളുന്നത്‌ എന്താണ് ?
    മത നിരാസത്തിന്റെ ലോകത്ത് നിന്ന് മനുഷ്യന് മുന്നില്‍ ഇവര്‍ വെക്കുന്ന ഒരു പ്രപഞ്ച വീക്ഷണം എന്താണ് ? മനുഷ്യന്റെ ആത്മീയമായ ഒരു ഉള്‍ബോധത്തില്‍ നിന്ന് ‍ അവനെ പറിച്ചു നടുന്നത് എന്തിലെക്കാന് ?
    സമഗ്രആധിപത്യത്തിന്റെ ദണ്ടനോപകരണം ആയുധം ആണെകില്‍ ആധുനിക ജനാധിപട്യ്തിന്റെത് പ്രചാരവേല (Propanganda ) ആണെന്ന് നോം ചോംസ്കി പറയുന്നുണ്ട്. മുതലാളിത്തത്തിന്റെ സമഗ്ര ആധിപത്യം ഒരു നീരാളി കൈ പോലെ ആഴ്ന്നു ഇറങ്ങുന്ന എല്ലാ സമൂഹങ്ങളിലും അതിനെ പ്രധിരോധികുന്ന സമര രൂപങ്ങള്‍ സൃഷ്ടിക്കുന്ന എന്തിനെയും തകര്‍ക്കുക എന്ന മുതലാളിത്തത്തിന്റെ നയത്തിന്റെ കുഴലൂതുകരനാണ് ഇന്നത്തെ നമ്മുടെ യുക്തിവാദ ലോകം .
    അതിനു വേണ്ടി എഴുനല്ലിച്ചു കൊണ്ട് വരുന്ന ശാസ്ത്ര സത്യങ്ങള്‍ ‍ എന്ന മിത്തുകളിലേക്ക് വെളിച്ചം വീശുന്ന അതിനെ ഒരു പൊളിച്ചെഴുത്തിനു വിധേയമാക്കുകയും ചെയുന്ന ഒന്നാണ് ഹുസൈന്‍ സാഹിബിന്റെ നിരീക്ഷണങള്‍ .

    ചന്ദ്ര യാത്ര തിരസ്കരിച്ച നാടായിരുന്നു ക്യൂബ. അവിടെ സ്കൂള്‍ കളില്‍ പോലും അത് പഠിപ്പിക്കുകയോ ചെയ്ടിരുന്നില്ല . തങ്ങളുടെ വാര്‍ത്ത‍ മാധ്യമങ്ങളില്‍ നിന്ന് ആ വാര്‍ത്ത‍ ബഹിഷ്ക്രുതമാക്കിയ നാടായിരുന്നു Soviet union .ഇവരുടെ ഒന്നും കാര്‍ഡോ രാഷ്ട്രീയമോ യുക്തിവാദികളെ അലട്ടുന്നില്ല.

    ചന്ദ്രനില്‍ പോയിട്ടുന്ടെന്നോ അവിടെ ജലത്തിന്റെ എന്തെങ്കിലും കണിക പോലും കണ്ടെതിയെന്നോ ഉള്ള സത്യാസത്യന്വേഷണങ്ങളില്‍ അല്ല ഇവര്‍ക്ക് താല്പര്യം .തങ്ങള്‍ തിരയുന്ന മുന്‍ വിധികളുടെ ലോകത്ത് ശാസ്ത്രമായാലും ചരിത്രം ആയാലും ധിഷണ പണയം വെച്ച് വിരജികുന്നവരനവര്‍. അത് കൊണ്ടാണ് എന്താണ് എഴുതിയത് എന്ന് അന്വേഷിക്കാതെ ആരാണ് എഴുതിയത് എന്ന വിവാദം വരുന്നത്.

    ReplyDelete
  33. പരിണാമം പോലെ മറ്റൊരു മിഥ്യാ വിശ്വാസം ചാന്ദ്രയാത്രയും. യുക്തിവാദി വിഡ്ഢികള്‍ തെളിവ് തരാതെ ചോദ്യം ചെയ്യുനതിനു സമാധാനം പറയാതെ പൊട്ടന്‍ കളിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തരാന്‍ കഴിയാത്തതു എങ്ങിനെ ശാസ്ത്രമാകും. പാവം യുക്തിവാദികള്‍, ഹുസൈന്‍ സാഹിബ് വന്നതോടെ അലച്ചിലാണ്, അദ്ധേഹത്തെ പ്രതിരോധിക്കാന്‍ പറ്റിയ ഒരാളെയും തേടി. വന്ന വമ്പന്മാര്‍ എല്ലാം കേവല പരിണാമ വിശ്വാസികളും വിശ്വാസത്തിനു താത്വിക അടിത്തറ ഒരുക്കാന്‍ പുറപ്പെട്ട വിശ്വാസികളും മാത്രം.

    ReplyDelete
  34. അബ്ദുല്‍ മജീദ്‌,

    നിങ്ങള്‍ എഴുതിയതാണു ശരി, യുക്തിവാദത്തിന്റെ രാഷ്ട്രീയം ചര്‍ച്ചയ്ക്ക് എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇടത് പക്ഷ രാഷ്ട്രീയത്തിന്റെ മറപറ്റി, വലതു പക്ഷ ആധിപത്യ സാംസ്കാരിക രാഷ്ട്രീയത്തിന്‍റെ പ്രചാര വേല അന്തര്‍ദേശീയ രംഗത്തും ദേശീയ രംഗത്തും പയറ്റുന്ന യുക്തിവാദം വംശീയ വിദ്വേഷം മാത്രമായി ചുരുങ്ങുന്നത് കാണാം നമുക്ക്‌. ശ്രീ രവിചന്ദ്രന്‍ പോലും, ഇസ്ലാമിക ലോകവുമായുള്ള സംവാദമോ, അവരെ കുറിച്ചുള്ള നിരൂപണമോ വിമര്‍ശനമോ പാശ്ചാത്യ സാമ്രാജ്യത്വ, ഇന്ത്യന്‍ ഫാഷിസ്റ്റ്‌ പശ്ചാത്തലത്തില്‍ നിന്നും വേറിട്ട രീതിയില്‍ നടത്താന്‍ കഴിയാത്ത വിധം വിദ്വേഷ രാഷ്ട്രീയത്തിനു വിധേയമായിരിക്കുന്നു. ഇത് പോലും യുക്തിപൂര്‍വ്വം പരിഗണിക്കാന്‍ അറിയാത്ത യുക്തിവാദം പകരം വെക്കുന്നത് എന്ത് ദീര്‍ഘദര്‍ശനമുള്ള തത്വശാസ്തം ആയിരിക്കും എന്ന് ഊഹിക്കാനെ ഉള്ളൂ. ഇവരുടെ ആധിപത്യ സാംസ്കാരിക, രാഷ്ട്രീയ പക്ഷപാതം ഉളുപ്പില്ലാതെ പ്രകടിപ്പിക്കുന ഈ വിഭാഗം യുക്തിവാതികള്‍ മാത്രമാണ്.

    ReplyDelete
  35. https://plus.google.com/114319366477849107891/posts/Xdgh8eFLAuZ

    ReplyDelete
  36. മാവിലായിക്കാരന്‍ said...
    രവിചന്ദ്രൻ സാർ,
    എന്റെ പക്കലുള്ള കോപ്പിയിൽ ആദ്യ എഡിഷൻ
    2004 സെപ്തംബർ എന്നാണ്. സുജിലി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ഇനി മറ്റാരെങ്കിലും അതിനു മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയില്ല.
    എനിക്കായി മാത്രമല്ല, മൊത്തം വായനക്കാർക്കായി താങ്കൾ ഈ വിഷയത്തിൽ മി ഹുസൈന്റെ പോസ്റ്റിലുന്നയിച്ചിട്ടുള്ള സംശയങ്ങൾക്കും വാദങ്ങൾക്കും വിശദീകരണം നൽകണമെന്നാണ് അഭ്യർത്ഥന. അതെന്തായാലും താങ്കൾ ചെയ്യുമെന്നറിയാം.നന്ദി.
    17 July 2011 17:25


    രവിചന്ദ്രന്‍ സി said...
    പ്രിയപ്പെട്ട മാവിലായിക്കാരന്‍,

    തീര്‍ച്ചയായും അതു ചെയ്യാം.അതിനാണല്ലോ ഈ ബ്‌ളോഗ്. സമയച്ചുരുക്കം മാത്രമാണ് പ്രശ്‌നം.
    17 July 2011 22:33

    വരും വരാതിരിക്കില്ല !!

    ReplyDelete
  37. ഇക്കണക്കിനു പോയാല്‍ ഭൂമി ഉരുണ്ടതാണെന്ന് പോലും മിസ്റ്റര്‍ രവിചന്ദ്രന്‍ അവകാശപ്പെട്ടുകളയും. വിട്ടുകൊടുക്കരുത് സര്‍.

    ReplyDelete
  38. ചെത്തുകാരൻ വാസു പറഞ്ഞത്.

    “152 KB മെമ്മറിയില്‍ അധിസ്തിതമായ ഒരു CPU വിനു എന്തൊക്കെ കംപുടിംഗ് പവാര്‍ ഉണ്ട് എന്നതിന്റെ അസ്സെസ്സ്മെന്റിലാണ് ഞാന്‍ അബദ്ധം കാണുന്നത് . ഇപ്പോഴും പല മള്ടിപ ടാസ്കിംഗ് embedded Operating സിസ്ടങ്ങളും 4 KB യില്‍ മാത്രം താഴെ ഫുട് പ്രിന്റ്‌ ഉള്ളവയാനെന്നും ഓര്മിdക്കുക . അതില പലതും ആ മെമറി സ്പേസില്‍ മള്ടിന ലയര്‍ നെറ്റ് വര്കിംാഗ് കോഡ് പോലും ഉള്ക്കൊ ള്ളുന്നവയാനെന്നും ഓര്ക്കു ക . സോറി കൂടുതല്‍ ടെക്നികല്‍ ആകുന്നില്ല ..ആരെന്തു വേണമെങ്കിലും വിശ്വസിച്ചോട്ടെ .. എനിക്കൊരു പരാതിയും ഇല്ല.“

    ശ്രീ വാസു,

    താങ്കൾ പറയുന്ന മെമ്മറി ഫുഡ്പ്രിന്റ് എന്നാൽ, പ്രൊഗ്രാം ഒരു പ്രത്യേക ഘട്ടത്തിൽ ഉപയോഗപ്പെടുത്തുന്ന ആകെ മെമ്മറിയാണ്. മുഴുവൻ റാം (RAM) അല്ല. പ്രൊസസ്സറിന്റെ നിർദേശങ്ങൾ സ്വീകരിക്കുന്ന രീതിയെ വേഗപ്പെടുത്താൻ ആണു ഫുഡ്പ്രിന്റുകൾ കുറഞ്ഞ രീതി ഉപയോഗപ്പെടുത്തുന്നത്. അപ്പോളൊ പ്രൊസസ്സർ ടെക്നോളജിയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന റെസിസ്റ്റർ-ട്രാൻസിസ്റ്റർ-ലോജിക് (RTL) അക്കാലത്തുണ്ടായിരുന്ന ഒരു സർക്യൂട്ട് ഇന്റ്ഗ്രേഷൻ ടെക്നിക് ആണ്. അതിനു പിൽക്കാലത്ത് ഫുഡ്പിന്റുകൾ ഉപയോഗപ്പെടുത്തിയ ആധുനിക മൈക്രോപ്രൊസസ്സർ ടെക്നോളജിയുമായി ഒരു ബന്ധവുമില്ല. ഫുഡ്പ്രിന്റുകൾ കുറഞ്ഞ ആധുനിക ഇൻസ്റ്റ്രക്ഷൻ സെറ്റുകൾ (റേഡൂസ്ഡ് ഇൻസ്റ്റ്രക്ഷൻ സെറ്റ് ഫോർ കമ്പ്യൂട്ടിങ്ങ് RISC) ഉപയോഗപ്പെടുത്താൻ തുടങ്ങിയത് തന്നെ തൊണ്ണൂറുകൾക്ക് ശേഷമാണ്.

    പ്രൊസസ്സർ ടെക്നോളജി കഴിഞ്ഞാൽ മെമ്മറിയാണ് ഒരു കമ്മ്പ്യൂട്ടനിന്റെ പ്രൊസെസ്സിങ്ങ കഴിവ് നിജപ്പെടുത്താനുള്ള അടുത്ത ഘടകം. 2048 കിലൊബൈറ്റ് മെമ്മറി എന്നത് അപ്പോളോ കമ്പ്യൂട്ടറിന്റെ ആകെയുള്ള മെയിൻ മെമ്മറിയാണു. അല്ലാതെ ഇന്റേർണൽ റെജിസ്റ്ററി വേർഡ് ഫുഡ് പ്രിന്റല്ല. അതിനാൽ 4 കെബി ഫുഡ് പ്രിന്റും 156കെബി മെയിൻ മെമ്മറിയും തമ്മിൽ സാങ്കേതികമായി താരതമ്മ്യത്തിനു സാധുതയില്ല.

    കൂടുതൽ ഇതിനെക്കുറിച്ചറിയാൻ - http://en.wikipedia.org/wiki/Memory_footprint

    ReplyDelete
  39. പ്രിയ നാസ്തികൻ,

    "ഇക്കണക്കിനു പോയാല്‍ ഭൂമി ഉരുണ്ടതാണെന്ന് പോലും മിസ്റ്റര്‍ രവിചന്ദ്രന്‍ അവകാശപ്പെട്ടുകളയും. വിട്ടുകൊടുക്കരുത് സര്‍."


    'അത്യുക്തി പ്രയോഗം'(hyperbolism) എന്താണെന്ന് പഠിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.ഉം, വേഗമാകട്ടെ!

    ReplyDelete
  40. അങ്ങനെ വനമാല വന്നു(രവി ചന്ദ്രന്റെ "സ്വപ്നം പൂത്തുലഞ്ഞ ദിവസം').ഭൂമി ചന്ദ്രനെ പ്രണയിച്ചതിന്റെ മധുവിധു നല്ല കാല്പനികതയിൽ പൂത്തുലച്ചു എന്നല്ലാതെ ഇവിടെ ഉന്നയിച്ചിരിക്കുന്ന എത്ര ചോദ്യങ്ങൾക്ക് ന്യായമായ ഉത്തരം നൽകി? 'എൻഡോസൽഫാൻ'ശാസ്ത്രീയമായി മനുഷ്യവിരുദ്ധമായ വിഷമാണെന്ന് തെളിയിക്കട്ടെ ആദ്യം എന്ന് ഉദ്ഘോഷിക്കുന്ന പ്രൊഫസർ എന്തുകൊണ്ട് ഇക്കാര്യത്തിൽ ഉപമാലങ്കാരങ്ങളുടെ കളിവള്ളവുമായി നീലത്തടാകത്തിൽ ഒഴുകി നടക്കുന്നു.അറിവില്ലായിമ ഒരു ബഹുമതിയാണ്‌ അറിവില്ലെന്നു സമ്മതിക്കുന്നവർക്ക് മാത്രം.

    ഒരുദാഹരണം അതിൽ നിന്നും ഉദ്ധരിക്കട്ടെ :"പണ്ട് ഫെര്‍ഡിനാഡ് മഗല്ലന്‍ ജലമാര്‍ഗ്ഗം ലോകം മുഴുവന്‍ ചുറ്റിയിട്ടുണ്ട്. ഇന്നതാരും ചെയ്യുന്നില്ലന്ന് ചൂണ്ടിക്കാട്ടി അങ്ങനെയൊന്ന് അസാധ്യമാണെന്ന് പറയാനാവില്ല."  സുദേഷ്.എം.ആറിന്റെ ഈ പോസ്റ്റിനു താഴെയും മദ്രാസ്,ജിപിസ് ഉപമകൾ പറഞ്ഞവരുടെ വഴിയെ അന്ധമായി സഞ്ചരിച്ചതിന്റെ പരിണിതഫലം തന്നെയാണു രവിചന്ദ്രനും സംഭവിച്ചിരിക്കുന്നത്.ഉപമകൾ കുറഞ്ഞപക്ഷം യുക്തിസഹമായിരിക്കണം.വായിക്കുന്നവന്റെ ചെവിട്ടിൽ ഓലപ്പടക്കം പൊട്ടിക്കുവാനെ ഇത്തരം ഉപമകൾക്ക് കഴിയൂ.ചാന്ദ്രയാത്രയുമായി ഈ ഉപമ ഒന്ന് സൂക്ഷമായി തുലനം ചെയ്ത് നോക്ക് യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടും.

    1)അന്നത്തെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച്  മഗെല്ലൻ ഭൂമിയെ പൂർണ്ണമായും ജലമാർഗ്ഗം വലയം ചെയ്തില്ല. വിൽ ഡുറാന്റ്  പറയുന്നു
    :"ചരിത്രത്തിലെ ഏറ്റവും സാഹസികവും, ഭൂമിശാസ്ത്രപരമായ അറിവിനെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രയോജനകരവുമായ പര്യവേഷണങ്ങളിൽ ഒന്നിനാണ്‌ മഗല്ലൻ നേതൃത്വം കൊടുത്തത്. അദ്ദേഹം ഭൂമിയ്ക്കു ചുറ്റും സഞ്ചരിച്ചു എന്നു പറയുക വയ്യ. എന്നാൽ യൂറോപ്പിൽ നിന്നു പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഏഷ്യയിലെത്തുകയെന്ന കൊളംബസ്സിന്റെ പഴയ സ്വപ്നം സാക്ഷാത്കരിച്ചത് മഗല്ലനായിരുന്നു"( ദ റിഫോർമേഷൻ, ദ സ്റ്റോറി ഓഫ് സിവിലിസേഷൻ ആറാം ഭാഗം, വിൽ ഡുറാന്റ് (പുറങ്ങൾ 865-66))ഒപ്പം മഗെല്ലന്റെ സംഭാവനകൾ അംഗീകരിക്കുന്നു ഇക്കാര്യത്തിൽ.

    2)ഇന്ന് ആധുനികനാവിക സംവിധാനങ്ങളുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ സുരക്ഷിതമായി "ഉലകംചുറ്റുംവാണിഭന്മാരായ" ധാരാളം കപ്പലുകൾ ഉണ്ടെന്നതിനെ നിഷേധിക്കുന്നു ഈ ഉപമ.സംഭവ്യമായതിനെ അസംഭ്യമായതുമായി ഉപമപ്പെടുത്തിയതാണെങ്കിൽ പിന്നെ ഞാൻ ഒന്നും ഉരിയാടുന്നില്ല.

    എന്തുകാര്യത്തിലാണ്‌ ഈ ഉപമ യോജിക്കുന്നത് എന്നറിയാൻ മോഹം!

    അതെ,
    വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്‍ മോഹം

    ReplyDelete
  41. ഭൂമി പരന്നതാണ് : http://paranna-bhoomi.blogspot.com/2011/07/blog-post.html

    ReplyDelete
  42. Flat Planet,
    ചപ്പാത്തി പോലെ ഇരിക്കുന്ന ഉണ്ടപ്പൊരികള്‍ എവിടെ നിന്ന് കുറ്റിയഴിഞ്ഞു വന്നു!

    ReplyDelete
  43. >>> 1955-70 കാലഘട്ടത്തില്‍ ബഹിരാകാശരംഗത്ത് സോവിയറ്റ് യൂണിയന്‍ നടത്തിയ വിസ്മയാവഹമായ മുന്നേറ്റങ്ങള്‍ അമേരിക്കന്‍ ജനതയ്ക്ക് വല്ലാത്ത ഇച്ഛാഭംഗമാണ് സമ്മാനിച്ചത്. <<<
    >>> ചാന്ദ്രയാത്ര 1972 ല്‍ നിറുത്തിവെച്ചത് തീര്‍ച്ചയായും പൊതുജനത്തിനും ശാസ്ത്രനേതൃത്വത്തിനും അതില്‍ താല്‍പര്യം കുറഞ്ഞതുകൊണ്ടാണ്. <<<
    >>> ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി. <<<
    >>> ചാന്ദ്രയാത്ര പ്രയോജനരഹിതമായ ധൂര്‍ത്താണെന്നതും ആ രംഗത്ത് മറ്റ് എതിരാളികളില്ലെന്നതും ബൂസ്റ്റര്‍ റോക്കറ്റുകള്‍ പെട്ടിയില്‍ വെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണങ്ങളാണ് <<<
    >>> കഴിഞ്ഞ 40 വര്‍ഷമായി ചന്ദ്രനില്‍ പോകേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ അതിനുതകുന്ന വഹാനങ്ങളും റോക്കറ്റുകളും ഇപ്പോള്‍ ലഭ്യമല്ല. <<<
    >>> 2020 ല്‍ വീണ്ടും ചാന്ദ്രയാത്ര നടത്താനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് സാമ്പത്തികഞെരുക്കം മൂലം ഒബാമ സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ് <<<
    >>> അടുത്ത ലക്ഷ്യം ചൊവ്വാ പര്യവേഷണമാണ്. ചൊവ്വയില്‍ 2037 ല്‍ മനുഷ്യനെ ഇറക്കുമെന്നാണവരുടെ പ്രഖ്യാപനം <<<

    "ഇച്ഛാഭംഗം, താല്‍പ്പര്യം കുറഞ്ഞത്‌, ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലന്നു, റോക്കറ്റുകള്‍ പെട്ടിയില്‍ വെയ്ക്കാന്‍ പ്രേരിപ്പിച്ചത്", ......
    അതൊക്കെക്കഴിഞ്ഞു വീണ്ടും ചന്ദ്രനും ചൊവ്വയും .....>>.ശാസ്ത്രത്തിന് പിറകോട്ടോടാനാവില്ല <<
    ശ്രീ രവിചന്ദ്രന്റെ "ചന്ദ്രന്‍" രണ്ടാം ഭാഗത്തുനിന്നും നിന്നും..........

    ReplyDelete
  44. അവര്‍ണ നാസ്തികന് ചുമ്മാ വായിക്കാനൊരു ലിങ്ക്......
    "Egg-Shaped Earth "
    http://www.answering-christianity.com/egg-shaped_earth.htm

    ReplyDelete
  45. >> 1955-70 കാലഘട്ടത്തില്‍ ബഹിരാകാശരംഗത്ത് സോവിയറ്റ് യൂണിയന്‍ നടത്തിയ വിസ്മയാവഹമായ മുന്നേറ്റങ്ങള്‍ അമേരിക്കന്‍ ജനതയ്ക്ക് വല്ലാത്ത ഇച്ഛാഭംഗമാണ് സമ്മാനിച്ചത്. <<<

    അസൂയക്കും കഷണ്ടിക്കും മരുന്നില്ല.



    >>> ചാന്ദ്രയാത്ര 1972 ല്‍ നിറുത്തിവെച്ചത് തീര്‍ച്ചയായും പൊതുജനത്തിനും ശാസ്ത്രനേതൃത്വത്തിനും അതില്‍ താല്‍പര്യം കുറഞ്ഞതുകൊണ്ടാണ്. <<

    കിട്ടാത്ത മുന്തിരി പുളിക്കും.


    >> ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി. <

    മറ്റുള്ളവർ  നിലത്ത് നിറുത്തിയാലല്ലേ അഭ്യാസം കാണിക്കാൻ കഴിയൂ.


    >> ചാന്ദ്രയാത്ര പ്രയോജനരഹിതമായ ധൂര്‍ത്താണെന്നതും ആ രംഗത്ത് മറ്റ് എതിരാളികളില്ലെന്നതും ബൂസ്റ്റര്‍ റോക്കറ്റുകള്‍ പെട്ടിയില്‍ വെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണങ്ങളാണ് <

    മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ.

    > കഴിഞ്ഞ 40 വര്‍ഷമായി ചന്ദ്രനില്‍ പോകേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ അതിനുതകുന്ന വഹാനങ്ങളും റോക്കറ്റുകളും ഇപ്പോള്‍ ലഭ്യമല്ല<<

    ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടായിരുന്നെങ്കിൽ നൂറ് തൃശൂർ പൂരം നടത്താം 

    > 2020 ല്‍ വീണ്ടും ചാന്ദ്രയാത്ര നടത്താനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് സാമ്പത്തികഞെരുക്കം മൂലം ഒബാമ സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ് <

    >> അടുത്ത ലക്ഷ്യം ചൊവ്വാ പര്യവേഷണമാണ്. ചൊവ്വയില്‍ 2037 ല്‍ മനുഷ്യനെ ഇറക്കുമെന്നാണവരുടെ പ്രഖ്യാപനം <

    എന്താണിത്? ഒരേ സമയം വടക്കോട്ടും തെക്കോട്ടും സഞ്ചരിക്കുന്ന പ്രതീതി അനുഭവപ്പെടുന്നു.രവിചന്ദ്രൻ അങ്ങയുടെ ഭാവനാവിലാസങ്ങൾ അത്ഭുതം! അത്യത്ഭുതം !! പ്രഭോ നമിച്ചിരിക്കുന്നു.

    ReplyDelete
  46. അബ്ദുല്‍ കബീര്‍ ,സുബൈര്‍ ,മുഹമ്മദ്‌ ,ബെഞ്ചാലി ,കല്ക്കി,ഷാജു അത്താണിക്കല്‍ ,മാവിലായിക്കാരന്‍ ,അബ്ദുല്‍ മജീദ്‌ , നൌഷാദ് എന്നിവരുടെ അഭിപ്രായങ്ങള്‍ക്ക് സ്നേഹമാസ്രണമായ നന്ദി .

    ചില സംശയങ്ങള്‍ ഉന്നയിച്ച വാസുവിനും അവക്ക്‌ സാങ്കേതികത്തികവുള്ള ഉചിതമായ വിശദീകരണം നല്‍കിയ അബ്ദുല്‍ സലാമിനും പ്രതേക നന്ദി.

    മുഹമ്മദ്‌ ഷാന്റെ വിമര്‍ശങ്ങള്‍ക്ക് മറുകുറിയിട്ട മിതഭാഷിക്ക് നന്ദി ... പിന്നെ ജഗദീഷിനും നാസ്തികനും നന്ദി .

    സന്ദര്‍ഭോചിതമായി പലകമന്റുകള്‍ക്കും യുക്തിസഹവും സരസവുമായി വിശദീകരണങ്ങള്‍ നല്‍കിയ ശമീര്‍.പി.ഹസന് നന്ദി .

    ReplyDelete
  47. പ്രിയ ഷമീര്‍,
    രവിചന്ദ്രന്‍ ഒരു പാരഗ്രാഫില്‍ ഒതുക്കേണ്ട ലളിതമായ കാര്യം സങ്കീര്‍ണമാക്കി പത്ത് പേജാക്കും, ചോദ്യങ്ങള്‍ ചോദിക്കുന്നതും
    തെറ്റുകള്‍ കാണിക്കുന്നതും അദ്ദേഹത്തിനിഷ്ടമല്ല. സ്വയം ഗുരുവെന്ന അഹങ്കാരം അദ്ദേഹത്തെ വിദ്യാര്തിയാക്കുന്നതില്‍ തടസ്സമുണ്ടാക്കുന്നു.മാവിലിയക്കാരനോട് ഉത്തരം പറയാന്‍ ലോകമവസാനിചിട്ടില്ലല്ലോ എന്നും പറഞ്ഞു തടിതപ്പി. താങ്കളുടെ കമന്റുകള്‍ ശരിക്ക് തറച്ചുവെന്നതിനാല്‍ രവിചന്ദ്രന്‍ പരിഹാസത്തിലേക്കു നീങ്ങിയത്. മാന്യമായി പ്രതികരിക്കാനുള്ള തന്റെടാമൊന്നും ഈ ടാവ്കിന്‍സ് അടിമകള്‍ ആര്ജ്ജിച്ചിട്ടില്ല. ഞാന്‍ ചന്ദ്രന്‍ രണ്ടാം ഭാഗം ഒന്ന് ചുരുക്കി ടാബുലെറ്റു ചെയ്തപ്പോള്‍ താങ്കള്‍ അതിനു ചേര്‍ന്ന വരികള്‍ എഴുതി. അസഹിഷ്ണുക്കളായ പ്രൊഫസര്‍ക്കും മറ്റു ഗോവുകള്‍ക്കും അതുസഹിക്കാനയില്ല. ഏഴാം നുറ്റാണ്ട് മുതല്‍ കേരളത്തിലുള്ള മുസ്ലിംകളെയും അവര്‍ക്കറിയില്ല, നൂറ്റാണ്ടുകളായുള്ള സഹവര്‍ത്തിത്വം കണ്ടില്ലെന്നു നടിക്കുകയാണ്.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പോലും വായിക്കില്ല.ജബ്ബാര്‍മുക്രി നാസയില്‍ ഇറാന്‍ സ്പേസ് സെന്റെരിനു സ്ഥലം കൊടുത്തില്ല എന്നു അലമുറയിട്ടാല്‍ അതേറ്റുപാടി പ്ലക്കാട്‌ ഉയര്‍ത്തി നടക്കാനുള്ള വിവരമേ അവര്‍ക്കുള്ളൂ. താങ്കളുടെ വിലപ്പെട്ട കമന്റുകള്‍ ഇവിടെ തുടര്ന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  48. Lunar Laser Ranging experiment മനുഷ്യന്‍ ചന്ദ്രനില്‍ എത്തിയെന്നതിനെ സംശയാതീതമായി തെളിയിക്കുന്നുണ്ട്. ഇവിടെ ഉന്നയിച്ചിരിക്കുന്ന മിക്ക 'ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്കും' ഇന്റര്‍നെറ്റില്‍ നിന്ന് നിഷ്പ്രയാസം ഉത്തരം കണ്ടതാവുന്നത്തെ ഉള്ളു. സംശയിക്കണ്ട.

    ReplyDelete
  49. ഇപ്പോള് വായനക്കാരാ..
    ഇവിടെ ഉന്നയിച്ചിരിക്കുന്ന ആ ഗൂഢാലോചന സിദ്ധാന്തങ്ങള് ഏതാണ് ? ഇന്ററ് നെറ്റിലെ ആ നിഷ്പ്രയാസ ലിങ്കുകള് തന്നാല് ഉപകാരമായിരുന്നു.
    എനിക്ക് ചന്ദ്രനില് ആളുകള് പോയി എന്നു വിശ്വാസിക്കാനാണ് ഇഷ്ടം .പക്ഷേ..
    >>>>കാല്‍ക്കുലേറ്ററിന്റെ കപ്പാസിറ്റിയുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടുലക്ഷം മൈലുകള്‍ക്കപ്പുറം പറന്നെത്തിയവര്‍ അതേക്കാള്‍ പതിനായിരക്കണക്കിന് ഇരട്ടി മെമ്മറിയും പ്രോസസിങ് ശേഷിയുമുള്ള കംപ്യൂട്ടറുകളുള്ള ഇക്കാലത്ത് അഞ്ഞൂറു മൈലുകള്‍ക്കു ചുറ്റുമായി കറങ്ങിത്തിരിയുന്നത് എന്തുകൊണ്ടാണ്?<<<<

    ഇതിനൊന്നും മറുപടി കിട്ടുന്നില്ല.
    ഇപ്പൊള് വായനക്കാരാ ഇതുപോലെത്തെ കുറെ ചോദ്യങ്ങളും ഉണ്ട് അതിനൊക്കെയുള്ള മറുപടി താങ്കളില് നിന്ന് പ്രതീക്ഷിച്ചുകൊണ്ട്.
    നിര്ത്തുന്നു.

    ReplyDelete
  50. പ്രിയ അയ്യോ പാവം
    താങ്കളുടെ പ്രത്യേക ചോദ്യത്തിന് കൃത്യമായ ഉത്തരം എനിക്ക് വളെരെ ക്ലിയര്‍ അല്ലെ. (ഒരു ഏകദേശ ഉത്തരം ഉണ്ട്.) . ഈ മേഖലയിലെ ഒന്ന് രണ്ടു പേരുമായി സംസാരിച്ചിട്ടു താങ്കളുടെ ചോദ്യത്തിന് ഉത്തരം തരാന്‍ ശ്രമിക്കാം. പിന്നെ താങ്കള്‍ Lunar Laser Ranging experiment നെപറ്റി പഠിച്ചു എന്ന് വിശ്വസിക്കുന്നു.

    ReplyDelete
  51. പ്രിയ അയ്യോ പാവം
    താങ്കളുടെ ചോദ്യത്തിന് quantitative ആയ ഒരു ഉത്തരം എനിക്കില്ല (അതിനു കുറഞ്ഞത്‌ 5 - 6. വര്‍ഷത്തെ പഠനം ആവശ്യമാണ്‌). പക്ഷെ ഞാന്‍ ഈ മേഖലയുമായി ബന്ധമുല്ലവരോട് ചോദിച്ചപ്പോള്‍ പറഞ്ഞത് ബഹിരാകാശ യാത്രികര്‍ക്ക് manual ആയി പല കാര്യങ്ങളും ചെയ്യുവാന്‍ സാധിക്കുന്നതിനാല്‍ പ്രസ്തുത memory മതിയാവും എന്നാണ്.
    പിന്നെ ഭൂമിക്കു മുകളില്‍ 500 കിലോമീറ്റര്‍ എത്താന്‍ പറ്റുമെങ്കില്‍ അവിടെ നിന്ന് ചന്ദ്രന്റെ തൊട്ടടുത്ത്‌ വരെ എത്തുവാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല . കാരണം അതിനിടക്ക് ഉപഗ്രഹത്തില്‍ ആകര്‍ഷണ ബലം ഉണ്ടാവില്ല. അതിനു സ്വതന്ത്രമായി സഞ്ചരിക്കാം. പിന്നെ ഒരേ ഒരു പ്രശ്നം landing ചെയ്യുമ്പോള്‍ ആണ്. അതിനു ടെക്നോളജി ഉണ്ടോ എന്നതാണ് യദാര്‍ത്ഥ ചോദ്യം. പിന്നെ ചന്ദ്രനില്‍ മനുഷ്യ നിര്‍മിത വസ്തുക്കള്‍ ഉണ്ടെങ്കില്‍ പിന്നെ എന്തിനു സംശയിക്കണം.

    ReplyDelete
  52. 512 bayittu മുതല്‍ മുതല്‍ 4 മെഗാ ബയിട്ടു വരെ ഉള്ള സിസ്ടങ്ങളുടെ ഹാര്‍ഡ് വെയര്‍ , സോഫ്റ്റ്‌ വെയര്‍ ആര്‍ക്കിട്ടെക്ച്ചര്‍ ടെസയിന്‍ ചെയ്യുകയും അവയുടെ പ്രൊടോ ടയിപ്പു ഉണ്ടാക്കുകയും , അവയുടെ കമോപ്നെന്റുക മാര്‍ക്കറ്റില്‍ നിന്നും വിവിധ സെമി കണ്ടക്ടര്‍ കമ്ഹ്ബനികലുമായി ബന്ധപ്പെട്ടു സോര്‍സ് ചെയ്യുകയും , ഈ സാധനം വീണ്ടും വീണ്ടും ടെസ്റ്റ്‌ ചെയ്തു മാര്‍ക്കടിലക്കാന്‍ പാകത്തില്‍ റെഡിയാക്കി പ്രോടുക്ഷന്‍ ടീമിന് കൈമാറുകയും ചെയ്യുന്ന ഒരു ടീമിന്റെ ടെക്നിക്കല്‍ ആര്‍ക്കിറ്റെക്റ്റ് എന്നാ നിലയില്‍ .. ആദ്യം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല ..പറഞ്ഞത് ഇതിനെ കുറിച്ച അറിവുള്ളവര്‍ ക്ക് മനസിലായിട്ടുണ്ട്..അല്ലാത്തവര്‍ ദയവായി അത് വിട്ടേക്കുക ..:-)

    ReplyDelete
  53. വാസുവിന്‍റെ ഈ വിഷയത്തില്‍ ഉള്ള അറിവ് ആരോ സംശയിച്ചത് പോലെയുണ്ടല്ലോ?

    വാസു, ഇവിടെയുള്ള പലരും ഇത്തരത്തില്‍ ഐടി യില്‍ ജോലി ചെയ്യുന്നവര്‍ തെന്നെയാണ്.

    പത്ത് നാല്‍പത്‌ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കമ്പ്യൂടറുകള്‍ക്ക്‌ പ്രവര്‍ത്തന ശേഷിയിലും മെമറിയിലും മറ്റും വളരെ യധികം പരിമിതികള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അത് ഒരു സത്യമാണ്.

    അത്കൊണ്ട് ആ കമ്പ്യൂടര്‍ ഉപയോഗിച്ച് ഒരു പോകുക സാധ്യമേയല്ല എന്നൊന്നും പറയാന്‍ പറ്റില്ല, പക്ഷെ അത് ഒരു സപോര്‍ടീവ് ആര്‍ഗ്യുമെന്റ് ആയിട്ട് ഉപയിക്കാവുന്നത് തെന്നെയാണ്.

    ReplyDelete